ബെംഗളൂരു: ലഖ്നൗ സൂപ്പര് ജയന്റ്സിനെതിരായ മത്സരത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിന് ടോസ്. ടോസ് നേടിയ ആര്സിബി ക്യാപ്റ്റന് ഫാഫ് ഡുപ്ലെസിസ് ലഖ്നൗവിനെ ആദ്യം ബാറ്റിങ്ങിനയച്ചു. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
🚨 Toss Update 🚨@RCBTweets elect to bowl against @LucknowIPL Follow the Match ▶️ https://t.co/ZZ42YW8tPz#TATAIPL | #RCBvLSG pic.twitter.com/aquuVQEtm5
ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ ക്യാപ്റ്റനായി കെ എല് രാഹുല് തിരിച്ചെത്തി. പരിക്കേറ്റ രാഹുലിന് പകരം നിക്കോളാസ് പൂരനായിരുന്നു പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തില് ലഖ്നൗ ക്യാപ്റ്റന്. മത്സരത്തില് രാഹുല് ഇംപാക്ട് പ്ലേയറായി ഇറങ്ങിയിരുന്നു.
ബെംഗളൂരുവും ലഖ്നൗവും ഓരോ മാറ്റം വരുത്തിയിട്ടുണ്ട്. സൂപ്പര് ജയന്റ്സ് നിരയില് പേസര് മുഹ്സിന് ഖാന് പകരം യഷ് താക്കൂര് ടീമിലെത്തി. റോയല് ചലഞ്ചേഴ്സ് സ്ക്വാഡില് ജോസഫ് അല്സാരിക്ക് പകരം റീസ് ടോപ്ലി ടീമിലെത്തി.
രാമനവമി ആഘോഷം; ഐപിഎല്ലില് രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ച് ബിസിസിഐ
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ, രജത് പാട്ടിദാർ, ദിനേശ് കാർത്തിക്, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പർ), റീസ് ടോപ്ലി, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്, യഷ് ദയാൽ.
ലഖ്നൗ സൂപ്പർ ജയന്റ്സ്: ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), KL രാഹുൽ (ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, ക്രുണാൽ പാണ്ഡ്യ, രവി ബിഷ്ണോയ്, യാഷ് താക്കൂർ, നവീൻ ഉൾ ഹഖ്, മായങ്ക് യാദവ്.