ഐപിഎൽ 2024; രണ്ട് മത്സരങ്ങളുടെ തീയതികളിൽ മാറ്റമുണ്ടായേക്കും

സീസണിൽ ഇതുവരെ 14 മത്സരങ്ങൾ പിന്നിട്ടുകഴിഞ്ഞു

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിലെ മത്സരക്രമത്തില് ചെറിയ മാറ്റമുണ്ടായേക്കും. എപ്രിൽ 17ന് കൊൽക്കത്തയിൽ നടക്കുന്ന മത്സരം ഒരു ദിവസം നേരത്തെയാക്കാനാണ് സാധ്യത. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലാണ് അന്നത്തെ പോരാട്ടം.

രാമനവമി ഉത്സവത്തെ തുടർന്ന് ഐപിഎല്ലിന് സുരക്ഷ ഒരുക്കാൻ കഴിഞ്ഞേക്കില്ല. തുടർന്നാണ് മത്സരം നേരത്തെയാക്കാൻ തീരുമാനിക്കുന്നത്. അതിനിടെ എപ്രിൽ 16ന് നടക്കേണ്ട മത്സരം എപ്രിൽ 17ലേക്കും മാറ്റും. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് അന്നത്തെ മത്സരം.

റിയാൻ പരാഗ് സൂര്യകുമാറിനെ ഓർമിപ്പിക്കുന്നു; ഷെയ്ൻ ബോണ്ട്

സീസണിൽ ഇതുവരെ 14 മത്സരങ്ങൾ പിന്നിട്ടുകഴിഞ്ഞു. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാൻ റോയൽസാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. രണ്ട് മത്സരങ്ങൾ വിജയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനത്തുണ്ട്.

To advertise here,contact us