ആദ്യ വിജയത്തിനായി ഹൈദരാബാദും മുംബൈയും; സണ്റൈസേഴ്സ് ആദ്യം ബാറ്റ് ചെയ്യും

ടോസ് നേടിയ മുംബൈ ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ ആദ്യം ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു

ഹൈദരാബാദ് ഇന്ത്യന് പ്രീമിയര് ലീഗില് സീസണിലെ ആദ്യ വിജയം കൊതിച്ച് മുംബൈ ഇന്ത്യന്സ് ഇന്ന് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ. സ്വന്തം തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്നാഷണല് സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തില് സണ്റൈസേഴ്സ് ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ ആദ്യം ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരങ്ങളില് നിന്ന് ഒരു മാറ്റം വരുത്തിയാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. മുംബൈ സ്ക്വാഡില് ലൂക്ക് വുഡിന് പകരം 17കാരന് ക്വെന മഫാക അരങ്ങേറ്റം കുറിക്കും. ദക്ഷിണാഫ്രിക്കയുടെ അണ്ടര് 19 താരമാണ് മഫാക. ഹൈദരാബാദില് ടി നടരാജന് പകരം ജയ്ദേവ് ഉനദ്കട്ട് ടീമിലെത്തി.

🚨 Toss Update 🚨Mumbai Indians win the toss and elect to bowl against Sunrisers Hyderabad. Follow the match ▶️https://t.co/oi6mgyCP5s #TATAIPL | #SRHvMI pic.twitter.com/DEZZk3HCHh

സണ്റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, മായങ്ക് അഗര്വാള്, അഭിഷേക് ശര്മ, ഐഡന് മാര്ക്രം, ഹെന്റിച്ച് ക്ലാസന് (വിക്കറ്റ് കീപ്പര്), അബ്ദുള് സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്സ് (ക്യാപ്റ്റന്), ഭുവനേശ്വര് കുമാര്, മായങ്ക് മാര്ക്കണ്ഡെ, ജയദേവ് ഉനദ്കട്ട്.

മുംബൈ ഇന്ത്യന്സ്: ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്), രോഹിത് ശര്മ, നമന് ധിര്, തിലക് വര്മ, ഹാര്ദ്ദിക് പാണ്ഡ്യ (ക്യാപ്റ്റന്), ടിം ഡേവിഡ്, ജെറാള്ഡ് കോട്സി, ഷംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ക്വെന മഫാക.

To advertise here,contact us