മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം പൂർത്തിയായിരിക്കുകയാണ്. എന്നാൽ മുംബൈ ക്യാമ്പിലെ പടലപിണക്കമാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. മത്സരത്തിനിടെ രോഹിത് ശർമ്മയോട് ലോങ് ഓണിൽ ഫീൽഡ് ചെയ്യാൻ കടുത്ത നിർദ്ദേശമാണ് ഹാർദ്ദിക്ക് നൽകിയത്.
ഹാർദ്ദിക്കിന്റെ നായകത്വത്തിന് കീഴിൽ രോഹിത് നിരാശനാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. മത്സരശേഷം രോഹിതിനെ ആലിംഗനം ചെയ്ത് ഹാർദ്ദിക്ക് രംഗത്തെത്തി. എന്നാൽ ഹാർദ്ദിക്കിൽ നിന്നും ഒഴിഞ്ഞുമാറുന്ന രോഹിതിനെയാണ് പിന്നീട് കണ്ടത്. ഇരുവരും തമ്മിൽ സംസാരിക്കുമ്പോഴും രോഹിതിന്റെ മുഖത്ത് കടുത്ത നിരാശയുണ്ടായിരുന്നു.
#HardikPandya #MIvsGT Mumbai Indians is now a broken side 💀Well captained Ashish Nehra 🤌Well bowled Umesh yadav 🔥 pic.twitter.com/Pksxy85HOI
ഹാർദ്ദിക്ക് മാറണം, ഇല്ലെങ്കിൽ മാറ്റും; വെല്ലുവിളികളുടെ വഴിയിൽ മുംബൈ നായകൻ
മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഹാർദ്ദിക്കിന് നിരാശയില്ല. ഇനിയും 13 മത്സരങ്ങൾ ബാക്കിയുണ്ട്. തീർച്ചയായും മുംബൈ ഇന്ത്യൻസ് തിരിച്ചുവരുമെന്നാണ് ഹാർദ്ദിക്ക് പാണ്ഡ്യയുടെ പ്രതികരണം.