മുംബൈ: ഐപിഎൽ താരലേലത്തിൽ 15 കോടി രൂപയ്ക്കാണ് ഹാർദ്ദിക്കിനെ മുംബൈ വീണ്ടും സ്വന്തമാക്കിയത്. പിന്നാലെ രോഹിത് ശർമ്മയ്ക്ക് പകരം ഹാർദ്ദിക്കിനെ മുംബൈ നായകനാക്കി. ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ നായകനായി ഹാർദ്ദിക്ക് ആദ്യ മത്സരം പൂർത്തിയാക്കി. പക്ഷേ ഗ്രൗണ്ടിൽ പുതിയ നായകൻ നടത്തിയ പല നിർദ്ദേശങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചു.
വർഷങ്ങൾക്ക് ശേഷം 30 യാർഡ്സ് സർക്കിളിന് പുറത്തുപോയി രോഹിത് ഫീൽഡ് ചെയ്തു. ഹാർദ്ദിക്കിന്റെ കടുത്ത നിർദ്ദേശമാണ് രോഹിതിന് നേരെയുണ്ടായത്. ലോങ് ഓണിലേക്ക് പോകാൻ ഹാർദ്ദിക്ക് ആവശ്യപ്പെട്ടത് മനസിലാക്കിയെടുക്കാൻ രോഹിത് ഒരു നിമിഷം സമയമെടുത്തു. 'തന്നോട് തന്നെയോ' എന്ന നിലയിൽ രോഹിത് ഇതിനോട് പ്രതികരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹാർദ്ദിക്കിനെതിരെ രൂക്ഷ വിമർശനവുമായാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ പങ്കുവെയ്ക്കുന്നത്.
ഹാർദ്ദിക്ക് മാറണം, ഇല്ലെങ്കിൽ മാറ്റും; വെല്ലുവിളികളുടെ വഴിയിൽ മുംബൈ നായകൻ
Hardik giving fielding instructions to Rohit pic.twitter.com/bph5wIPgF1
ലോങ് ഓണിലും സ്ലിപ്പിലും ലെഗ് സൈഡ് ബൗണ്ടറിയിലും മിഡ് വിക്കറ്റിലും രോഹിത് ശർമ്മ ഗുജറാത്തിനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്തു. അതിൽ ശുഭ്മൻ ഗില്ലിന്റെ ക്യാച്ച് രോഹിത് ലോങ് ഓണിൽ നിന്നാണ് പിടികൂടിയത്.