ആന്ദ്രേ റസ്സൽ പ്രതിഭാസം; കൊൽക്കത്ത സഹതാരത്തെ പ്രകീർത്തിച്ച് ഫിൽ സാൾട്ട്

രമൺദീപ് സിംഗിനെയും സാൾട്ട് അഭിനന്ദിച്ചു.

കൊൽക്കത്ത: സൺറൈസേഴ്സിനെതിരായ മത്സരത്തിൽ കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത് ആന്ദ്രേ റസ്സലിന്റെ പോരാട്ടമാണ്. 25 പന്ത് നേരിട്ട റസ്സൽ 64 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഏഴ് സിക്സും സഹിതമാണ് വെസ്റ്റ് ഇൻഡീസ് താരത്തിന്റെ വെടിക്കെട്ട് നടന്നത്. പിന്നാലെ റസ്സലിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹതാരം ഫിൽ സാൾട്ട്.

മത്സരത്തിൽ താൻ നന്നായി കളിച്ചെങ്കിലും ടീം സ്കോർ 100 കടന്നപ്പോൾ പുറത്തായി. റസ്സൽ ഇക്കാലത്തെ മികച്ച ആക്രമണ ബാറ്ററാണ്. റസ്സലിന്റെ ഇന്നലത്തെ ബാറ്റിംഗ് അവിശ്വസനീയമാണ്. അത് കാണുവാൻ ഏറെ മനോഹരമായിരുന്നു. റസ്സലിന്റെ വെടിക്കെട്ട് തന്നെ അതിശയിപ്പിച്ചിട്ടില്ലെന്നും സാൾട്ട് വ്യക്തമാക്കി.

കളിക്കാനും ജയിക്കാനും ആഗ്രഹം വേണം; ഇന്റർ മയാമി താരങ്ങളെ വിമർശിച്ച് പരിശീലകൻ'ക്രിക്കറ്റ് ചരിത്രത്തിലെ വിലയേറിയ താരം'; മിച്ചൽ സ്റ്റാർകിന് പരിഹാസം

ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രമൺദീപ് സിംഗിനെയും സാൾട്ട് അഭിനന്ദിച്ചു. രമൺദീപ് തന്റെ സമ്മർദ്ദം കുറച്ചു. ഞങ്ങൾ ഒരുമിച്ച് ബാറ്റ് ചെയ്തപ്പോൾ രമൺദീപിലെ പ്രതിഭയെ കാണാൻ സാധിച്ചുവെന്നും ഇംഗ്ലണ്ട് താരം പ്രതികരിച്ചു.

To advertise here,contact us