അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ ഇത്തവണ ഗുജറാത്തിനെ നയിക്കാൻ ഹാർദ്ദിക്ക് പാണ്ഡ്യ ഇല്ല. പകരം മുംബൈയുടെ നായകനാണ് ഹാർദ്ദിക്ക്. എങ്കിലും പഴയ സഹതാരങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കുകയാണ് മുംബൈ നായകൻ.
മറ്റെന്നാൾ നടക്കുന്ന ഐപിഎൽ മത്സരത്തിനായി അഹമ്മദാബാദിൽ എത്തിയതാണ് മുംബൈ ഇന്ത്യൻസ്. ഗ്രൗണ്ടിലെത്തിയ ഹാർദ്ദിക്ക് ഗുജറാത്ത് താരങ്ങളുമായി സൗഹൃദം പങ്കിട്ടു. ഈ ദൃശ്യങ്ങൾ മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റും ചെയ്തിട്ടുണ്ട്. ഗുഡ് വൈബ്സ് ഓൺലി എന്നാണ് വീഡിയോയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്.
𝔾𝕆𝕆𝔻 𝕍𝕀𝔹𝔼𝕊 𝕆ℕ𝕃𝕐 🫂💙#OneFamily #MumbaiIndians | @HardikPandya7 pic.twitter.com/bMvaO7fjhD
വിരാട് കോഹ്ലി പോലും അത്ഭുതപ്പെട്ടുപോയി; അജിൻക്യ രഹാനെയുടെയും രച്ചിൻ രവീന്ദ്രയുടെയും ആ ക്യാച്ചിൽ
ഹാർദ്ദിക്കിന്റെ അഭാവത്തിൽ ശുഭ്മൻ ഗില്ലാണ് ഗുജറാത്തിനെ നയിക്കുന്നത്. ഇന്ത്യയുടെ ഭാവിതാരമായ ഗില്ലിന്റെ നായകമികവിലേക്ക് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുകയാണ്. രണ്ട് സീസൺ കളിച്ച ഗുജറാത്ത് ആദ്യ തവണ കിരീടം നേടി. രണ്ടാം തവണ റണ്ണറപ്പാകാനും ഗുജറാത്തിന് കഴിഞ്ഞു.