വിജയത്തിന് പിന്നാലെ സിഗരറ്റ് സെലിബ്രേഷൻ; പാക് താരം വീണ്ടും വിവാദത്തിൽ

ടൂർണമെന്റ് പാകിസ്താൻ സ്മോക്കിംഗ് ലീഗെന്ന് പരിഹസിക്കപ്പെട്ടു

ഇസ്ലാമബാദ്: പാകിസ്താൻ സൂപ്പർ ലീഗിൽ ഇസ്ലാമബാദ് യുണൈറ്റഡ് ആവേശ വിജയം നേടി. അഞ്ച് വിക്കറ്റും പുറത്താകാതെ 17 പന്തിൽ 19 റൺസും നേടിയ ഇമാദ് വസീമാണ് മത്സരത്തിലെ താരം. എങ്കിലും ഫൈനൽ മത്സരത്തിനിടെ രണ്ട് തവണയാണ് താരം വിവാദങ്ങളിൽ അകപ്പെട്ടത്.

മത്സരത്തിനിടെ ഡ്രെസ്സിംഗ് റൂമിൽ വെച്ച് താരം സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ടൂർണമെന്റ് പാകിസ്താൻ സ്മോക്കിംഗ് ലീഗെന്ന് പരിഹസിക്കപ്പെട്ടു. എന്നാൽ താരം വിട്ടുകൊടുക്കാൻ തയ്യാറായില്ല. മത്സരശേഷം ഗൗണ്ടിലെത്തിയ താരം സിഗരറ്റ് വലിക്കുന്ന ആംഗ്യവുമായി വിജയം ആഘോഷിച്ചു.

Imad showing how it’s done …… Well not batting or bowling but his Cigarette smoking skills 🚬 😃#ImadWasim #IUvMS #HBLPSLFinal pic.twitter.com/C7B0KljKWz

നോമ്പ് ദൈവത്തിന് വേണ്ടി, ഫുട്ബോൾ ജീവിതത്തിനും; ഒഴിഞ്ഞ വയറുമായി ഫുട്ബോൾ കളിച്ച് അമദ് ദിയാലോ

ഇതോടെ താരം വീണ്ടും വിവാദത്തിലുമായി. സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൾട്ടാൻ സുൽത്താൻസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. അവസാന പന്തിൽ ഫോറടിച്ച് ഇസ്ലാമബാദ് യുണൈറ്റഡ് മത്സരം വിജയിച്ചു.

To advertise here,contact us