ഡൽഹി: വനിതാ ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സിന് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയൽ ചലഞ്ചേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. കടുത്ത ബാറ്റിംഗ് തകർച്ചയെ നേരിട്ട ബെംഗളൂരുവിനെ എല്ലീസ് പെറിയുടെ പോരാട്ടമാണ് മാന്യമായ സ്കോറിലെത്തിച്ചത്.
മത്സരത്തിൽ ബാറ്റിംഗ് തുടങ്ങിയതും സ്മൃതി മന്ദാന, സോഫി ഡിവൈൻ എന്നിവർ 10 റൺസുമായി മടങ്ങി. ദിഷ കസതിന് റൺസെടുക്കാൻ സാധിച്ചതുമില്ല. ഇതോടെ മൂന്നിന് 23 എന്ന് റോയൽ ചലഞ്ചേഴ്സ് തകർന്നു. പിന്നാലെ 50 പന്തിൽ 66 റൺസുമായി എല്ലീസ് പെറി ഒറ്റയാൾ പോരാട്ടം നടത്തി. ഒരു സിക്സും എട്ട് ഫോറും ഉൾപ്പടെയാണ് താരത്തിന്റെ പ്രകടനം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്റ്റോപ് ക്ലോക്ക് വരുന്നു; ചില സമയങ്ങളിൽ പ്രവർത്തിക്കില്ല
റിച്ച ഘോഷ് 14, സോഫി മോളിനക്സ് 11, ജോർജിയ വെയർഹാം പുറത്താകാതെ 18 എന്നിങ്ങനെ സ്കോർ ചെയ്തു. മുംബൈ ഇന്ത്യൻസിനായി ഹെയ്ലി മാത്യൂസ്, നാറ്റ് സ്കിവർ, സൈക ഇഷാക്ക് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.