ഡൽഹി: വനിതാ പ്രീമിയർ ലീഗിലെ മികച്ച ബൗളിംഗ് പ്രകടനവുമായി എല്ലീസ് പെറി. മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് താരം നേടിയത് ആറ് വിക്കറ്റുകളാണ്. നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുനൽകിയ റോയൽ ചലഞ്ചേഴ്സ് വനിത ആറ് വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഏറെക്കുറെ ഒറ്റയ്ക്ക് തകർത്തത് എല്ലീസ് പെറിയാണ്.
ടോസ് നേടിയ സ്മൃതി മന്ദാന മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിനയച്ചു. ഹെയ്ലി മാത്യൂസിനൊപ്പം സ്ഥാനക്കയറ്റം ലഭിച്ച മലയാളി വനിത സജന സജീവൻ ഓപ്പണറായെത്തി. ആദ്യ വിക്കറ്റിൽ ഇരുവരും 43 റൺസ് കൂട്ടിച്ചേർത്തു. 26 റൺസുമായി മാത്യൂസ് ആദ്യം മടങ്ങി. സോഫി ഡിവൈന്റെ ബൗളിംഗിൽ എല്ലീസ് പെറിയുടെ ക്യാച്ചിലാണ് താരം പുറത്തായത്. പിന്നീട് വീഴ്ത്തിയ ആറ് വിക്കറ്റുകളും എല്ലീസ് പെറിയുടെ ബൗളിംഗിലാണ്.
'ഗോട്ട്' ആരെന്ന ചർച്ചകൾ അവസാനിപ്പിക്കാം; മെസ്സി മികച്ച താരമായതിന് കാരണമുണ്ടെന്ന് റൊണാൾഡോ
മുംബൈ 113 റൺസിൽ ഓൾ ഔട്ടായി. മലയാളി താരം സജന സജീവനാണ് മുംബൈയുടെ ടോപ് സ്കോറർ. 21 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം താരം 30 റൺസെടുത്തു. മറ്റൊരു മലയാളി താരം ശോഭന ആശയ്ക്കും ഒരു വിക്കറ്റ് ലഭിച്ചു.