'ആര്ട്ടും ആര്ട്ടിസ്റ്റും'; എലിസെ പെറിയെ ട്രോളി റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര്

താരത്തിന്റെ കൂറ്റന് സിക്സര് കാറിന്റെ ചില്ല് തകര്ത്തിരുന്നു

ബെംഗളൂരു: ഡബ്ല്യുപിഎല്ലില് ആര്സിബി- യുപി വാരിയേഴ്സ് പോരാട്ടത്തിനിടെ എലിസെ പെറിയുടെ സിക്സര് കാറിന്റെ ചില്ല് തകര്ത്ത സംഭവം വാര്ത്തയായിരുന്നു. ഈ സംഭവം സോഷ്യല് മീഡിയയില് വളരെയധികം വൈറലാവുകയും ചെയ്തു. ഇപ്പോള് താരത്തെ ട്രോളി ടീം റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരും രംഗത്തെത്തിയിരിക്കുകയാണ്.

മത്സരശേഷം കാറിന്റെ മുന്നില് നില്ക്കുന്ന പെറിയുടെ ചിത്രം ആര്സിബി സോഷ്യല് മീഡിയയില് പങ്കുവെച്ചു. ആര്ട്ടും ആര്ട്ടിസ്റ്റും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

The Art and the Artist 🤭 #PlayBold #SheIsBold #ನಮ್ಮRCB #WPL2024 #UPWvRCB @EllysePerry pic.twitter.com/pKlHBzTO29

മത്സരത്തില് വണ്ഡൗണായി എത്തിയ എലിസെ പെറി 37 പന്തില് നിന്ന് നാല് ബൗണ്ടറിയും നാല് സിക്സുമടക്കമാണ് 58 റണ്സെടുത്തത്. അര്ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ താരം അടിച്ച സിക്സാണ് വൈറലായത്. 18.5 ഓവറില് ദീപ്തി ശര്മ്മയുടെ അവസാന ഓവറിലാണ് പെറി പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പായിച്ചത്.

'വില കൂടിയ സിക്സര്'; കാറിന്റെ ചില്ല് തകര്ത്ത് എലിസെ പെറിയുടെ കിടിലന് ഷോട്ട്, വീഡിയോ

എന്നാല് ഈ പന്ത് നേരെ വന്ന് വീഴുന്നത് ഡിസ്പ്ലേ കാറിന് അടുത്താണ്. ശക്തമായ ഷോട്ട് കാറിന്റെ ജനലില് വന്ന് പതിക്കുകയും ചില്ല് പൂര്ണമായി തകരുകയും ചെയ്തു. ഇതുകണ്ട പെറി തലയില് കൈ വെക്കുകയും ചെയ്തിരുന്നു.

ELLYSE PERRY HAS BROKE THE GLASS OF THE CAR...!!! 🤯- The reaction of Perry was priceless!! pic.twitter.com/zaxiQLLN1r

മത്സരത്തില് 23 റണ്സിന് ആര്സിബി വനിതകള് വിജയം സ്വന്തമാക്കി. ആര്സിബി ഉയര്ത്തിയ 199 റണ്സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ വാരിയേഴ്സിന് നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 175 റണ്സ് മാത്രമാണ് നേടാനായത്. ആദ്യം ബാറ്റ് ചെയ്ത ആര്സിബി നിശ്ചിത 20 ഓവറില് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 198 റണ്സ് സ്വന്തമാക്കിയത്. ക്യാപ്റ്റന് സ്മൃതി മന്ദാനയുടെയും എലിസെ പെറിയുടെയും തകര്പ്പന് അര്ദ്ധ സെഞ്ച്വറിക്കരുത്തിലാണ് ആര്സിബി കൂറ്റന് സ്കോര് നേടിയത്.

To advertise here,contact us