ടെസ്റ്റ് ക്രിക്കറ്റ് താൽപ്പര്യമുള്ളവർ കളിച്ചാൽ മതി; യുവതാരങ്ങൾക്ക് രോഹിതിന്റെ മുന്നറിയിപ്പ്

ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ വളരെ കുറച്ച് അവസരങ്ങൾ മാത്രമെ ലഭിക്കു.

റാഞ്ചി: രഞ്ജി ട്രോഫി ഉൾപ്പടെയുള്ള ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഒഴിവാകാൻ ശ്രമിക്കുന്ന യുവതാരങ്ങൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താൽപ്പര്യം ഉള്ളവർക്ക് മാത്രമെ ഇനി അവസരം ഉണ്ടാകുവെന്നാണ് ഇന്ത്യൻ നായകന്റെ വാക്കുകൾ. രഞ്ജി ട്രോഫി കളിക്കാൻ ആവശ്യപ്പെട്ടിട്ടും ഇഷാൻ കിഷാനടക്കമുള്ള താരങ്ങൾ ടീമിനൊപ്പം ചേർന്നിരുന്നില്ല. ഈ നീക്കത്തിൽ ബിസിസിഐ സെക്രട്ടറി ജയ്ഷാ ഉൾപ്പടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ശർമ്മയും പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.

നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്നവരെല്ലാം ടെസ്റ്റ് ക്രിക്കറ്റിനോട് ആവേശമുള്ളവരാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ വളരെ കുറച്ച് അവസരങ്ങൾ മാത്രമെ ലഭിക്കു. അത് ഉപയോഗിക്കാത്ത താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് രോഹിത് ശർമ്മ പറഞ്ഞു.

ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധം; ഇന്ത്യൻ നായകനെ പിന്തുടർന്ന് കേരളാ പൊലീസ്

ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്ന പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ കളിച്ചുകൊണ്ടിരിക്കുന്നത്. പ്രാദേശിക, ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് തെളിയിച്ചവരാണ് ഇവിടെ കളിക്കുന്നത്. വെല്ലുവിളികൾ മറികടക്കാനുള്ള കൃത്യമായ അവസരമാണ് ഇവിടെയുള്ളതെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

To advertise here,contact us