എന്തിന് എന്നെ പുറത്താക്കി? ധോണിയോട് ചോദ്യവുമായി മനോജ് തിവാരി

ഐപിഎല്ലിൽ അവസരം ലഭിക്കാത്ത താരങ്ങൾക്ക് ദുബായിലോ മറ്റ് സ്ഥലങ്ങളിലോ പോകാം

കൊൽക്കത്ത: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ടീം സെലക്ഷന് ഐപിഎൽ മാനദണ്ഡമാക്കുന്നത് ചോദ്യം ചെയ്ത് മുൻ താരം മനോജ് തിവാരി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവും പരിഗണനയ്ക്ക് എടുക്കണമെന്നാണ് തിവാരി പറയുന്നത്. ഇന്ത്യൻ ടീമിൽ 12 മത്സരങ്ങൾ കളിച്ച തിവാരി 287 റൺസ് നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെ ചെന്നൈയിൽ സെഞ്ച്വറി നേടിയിട്ടുണ്ട്. എങ്കിലും മഹേന്ദ്ര സിംഗ് ധോണിയുടെ കാലത്ത് തിവാരി ടീമിന് പുറത്തായിരുന്നു. ഇതിനെയാണ് താരം ചോദ്യം ചെയ്യുന്നത്.

രോഹിത് ശർമ്മയെപ്പോലയും വിരാട് കോഹ്ലിയെപ്പോലെയും കഴിവുള്ളയാളാണ് താൻ. ഇന്ന് ഒരുപാട് യുവതാരങ്ങൾക്ക് അവസരം ലഭിക്കുന്നു. അത് കാണുമ്പോൾ തനിക്ക് സങ്കടമുണ്ട്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നത് തനിക്ക് കാണാൻ കഴിയുന്നുണ്ട്. ഇത് രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ക്രിക്കറ്റിന്റെ വില ഇടിക്കുന്നതായും തിവാരി പറഞ്ഞു.

അന്മല് ഖർബ്; ബാഡ്മിന്റൺ വേദിയിലെ ഭയമില്ലാത്ത 17കാരി

ഐപിഎല്ലിൽ അവസരം ലഭിക്കാത്ത താരങ്ങൾക്ക് ദുബായിലോ മറ്റ് സ്ഥലങ്ങളിലോ പോകാം. സമയം ചിലവഴിക്കാം. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ രഞ്ജി ട്രോഫിക്ക് പ്രധാന്യം നൽകുന്നില്ല. യുവതാരങ്ങൾ ഇപ്പോൾ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കാൻ ആഗ്രഹിക്കുന്നു. കാരണം മികച്ച സ്ട്രൈക്ക് റേറ്റ് താരങ്ങൾക്ക് ഐപിഎൽ കോൺട്രാക്റ്റ് നിലനിർത്താൻ സഹായിക്കുന്നുവെന്നും തിവാരി വ്യക്തമാക്കി.

To advertise here,contact us