നാലാം ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും; പാട്ടിദാറും പുറത്തേയ്ക്ക്

ഇംഗ്ലണ്ടിന് ഇനിയും തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

icon
dot image

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഫെബ്രുവരി 23 മുതൽ റാഞ്ചിയിലാണ് നാലാം ടെസ്റ്റ്. തുടർച്ചയായ മത്സരങ്ങളിൽ കളിക്കേണ്ടി വരുന്നതിനാലാണ് താരത്തിന് വിശ്രമം നൽകാൻ ആലോചിക്കുന്നത്. പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നായി ബുംറ 17 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ബുംറയ്ക്ക് പകരക്കാരനായി മുകേഷ് കുമാർ ടീമിൽ ഉൾപ്പെട്ടേക്കും. മൂന്നാം ടെസ്റ്റിൽ ടീമിൽ നിന്നൊഴിവാക്കപ്പെട്ട മുകേഷ് കുമാറിനോട് രഞ്ജി കളിക്കാൻ നിർദ്ദേശിച്ചിരുന്നു. മധ്യനിര ബാറ്റർ കെ എൽ രാഹുലും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. എങ്കിൽ മോശം ഫോമിലുള്ള രജത് പാട്ടിദാറിനാവും സ്ഥാനം നഷ്ടമാകുക.

അന്മല് ഖർബ്; ബാഡ്മിന്റൺ വേദിയിലെ ഭയമില്ലാത്ത 17കാരി

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. എന്നാൽ പരമ്പരയിൽ ഇംഗ്ലണ്ടിന് ഇനിയും തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പ്രതികരിച്ചു. അഞ്ച് മത്സരം കഴിയുമ്പോൾ 3-2ന് ഇംഗ്ലണ്ട് വിജയിക്കുമെന്നും സ്റ്റോക്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

To advertise here,contact us
To advertise here,contact us
To advertise here,contact us