ജഡേജയുടെ അശ്രദ്ധ; മിഷന് പൂര്ത്തിയാക്കും മുന്പ് കൂടാരം കയറി സര്ഫറാസ്, ക്യാപ്പെറിഞ്ഞ് ക്യാപ്റ്റന്

ടെസ്റ്റ് അരങ്ങേറ്റത്തില് അതിവേഗം അര്ധ സെഞ്ച്വറി നേടുന്ന ഇന്ത്യന് താരമെന്ന റെക്കോര്ഡും സര്ഫറാസിനെ തേടിയെത്തിയിരുന്നു

രാജ്കോട്ട്: ഇന്ത്യയ്ക്ക് വേണ്ടിയുള്ള ടെസ്റ്റ് അരങ്ങേറ്റം അര്ധസെഞ്ച്വറിയടിച്ച് ആഘോഷമാക്കിയിരിക്കുകയാണ് സര്ഫറാസ് ഖാന്. ഏകദിന ശൈലിയില് ബാറ്റ് വീശിയ താരം 66 പന്തില് 62 റണ്സെടുത്താണ് പുറത്തായത്. തുടക്കം ഗംഭീരമായെങ്കിലും നിരാശപ്പെടുത്തിയായിരുന്നു സര്ഫറാസിന്റെ മടക്കം.

അരങ്ങേറ്റത്തില് അര്ധസെഞ്ച്വറിയടിച്ച് സര്ഫറാസ്; രാജ്കോട്ടില് വൈകാരിക നിമിഷങ്ങള്

രാജ്കോട്ടില് നടക്കുന്ന മൂന്നാം ടെസ്റ്റില് ആറാമാനായി ക്രീസിലെത്തിയ സര്ഫറാസ് 48 പന്തുകളില് നിന്നാണ് സര്ഫറാസ് അര്ധ സെഞ്ച്വറി തികച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തില് അതിവേഗം അര്ധ സെഞ്ച്വറി നേടുന്ന ഇന്ത്യന് താരമെന്ന റെക്കോര്ഡും ഇതോടെ സര്ഫറാസിനെ തേടിയെത്തിയിരുന്നു. മികച്ച രീതിയില് മുന്നോട്ടു പോവുകയായിരുന്ന സര്ഫറാസ് ഒടുവില് രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശകില് റണ്ണൗട്ടാവുകയായിരുന്നു.

Rohit Sharma was very angry with that Run out What an Incredible inning by #SarfarazKhan in his debut Match .#ENGvsIND #INDvsENGTest pic.twitter.com/xcCJCABLUt

ജഡേജയ്ക്കൊപ്പം മികച്ച പിന്തുണ നല്കിയ സര്ഫറാസ് ഇന്ത്യന് സ്കോര് 300 കടന്നതിന് പിന്നാലെയാണ് കൂടാരം കയറിയത്. ജെയിംസ് ആന്ഡേഴ്സന്റെ പന്ത് മിഡോണിലേക്ക് തട്ടിയിട്ട ജഡേജ സിംഗിളിനായി ശ്രമിച്ചു. സര്ഫറാസ് ഓടിത്തുടങ്ങിയെങ്കിലും ജഡേജ വേഗം ക്രീസിലേക്ക് തിരിച്ചുകയറി. മുന്നോട്ട് ഓടിത്തുടങ്ങിയ സര്ഫറാസ് തിരിഞ്ഞോടാന് ശ്രമിച്ചെങ്കിലും മാര്ക് വുഡിന്റെ ഡയറക്ട് ഹിറ്റില് റണ്ണൗട്ടായി.

Every Indian's Reaction #SarfarazKhan pic.twitter.com/LrUbXdPK0n

സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച സര്ഫറാസ് ദൗത്യം പൂര്ത്തിയാക്കാനാവാതെ മടങ്ങുകയായിരുന്നു. അനാവശ്യ റണ്ണൗട്ടില് ദേഷ്യപ്പെട്ട് ഡ്രെസിങ് റൂമിലിരിക്കുകയായിരുന്ന ക്യാപ്റ്റന് രോഹിത് ശര്മ്മ ക്യാപ് വലിച്ചെറിയുകയും ചെയ്തു. എല്ലാ ഇന്ത്യന് ആരാധകരുടെയും വികാരമാണ് അപ്പോള് രോഹിത് പ്രകടിപ്പിച്ചതെന്നാണ് സോഷ്യല് മീഡിയയിലെ പ്രതികരണം.

To advertise here,contact us