ഇന്ത്യന് ക്രിക്കറ്റ് ടീം മുന് നായകന് ദത്താജിറാവു ഗെയ്ക്ക്വാദ് അന്തരിച്ചു

ആഭ്യന്തര ക്രിക്കറ്റില് ബറോഡയ്ക്കായി കളിച്ച ഗെയ്ക്ക്വാദ് 3139 റണ്സ് നേടിയിട്ടുണ്ട്.

ബറോഡ: ഇന്ത്യന് ക്രിക്കറ്റ് ടീം മുന് നായകന് ദത്താജിറാവു ഗെയ്ക്ക്വാദ് അന്തരിച്ചു. 95-ാം വയസായിരുന്നു. ബറോഡയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. 11 ടെസ്റ്റുകള് ഇന്ത്യയ്ക്കായി കളിച്ച ഗെയ്ക്ക്വാദ് 350 റണ്സെടുത്തിട്ടുണ്ട്.

1952ലാണ് ഗെയ്ക്ക്വാദ് ഇന്ത്യന് ടീമില് അരങ്ങേറിയത്. 1959ലെ ഇംഗ്ലണ്ട് പരമ്പരയില് ഇന്ത്യന് നായകനായി. അതേ വര്ഷം വെസ്റ്റ് ഇന്ഡീസിനെതിരെ നേടിയ 52 റണ്സാണ് ഗെയ്ക്ക്വാദിന്റെ ഉയര്ന്ന സ്കോര്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിലും കിവീസിന് മേൽക്കെെ

ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റില് ബറോഡയ്ക്കായി കളിച്ച ഗെയ്ക്ക്വാദ് 3139 റണ്സ് നേടിയിട്ടുണ്ട്. 1947 മുതല് 1961 വരെയാണ് ഗെയ്ക്ക്വാദ് ബറോഡ ടീമില് കളിച്ചത്.

To advertise here,contact us