ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; മുംബൈ ഇന്ത്യൻ കേപ് ടൗണിന് വിജയം

പ്രിട്ടോറിയ ക്യാപ്പിറ്റൽസിനായി കൈൽ വെറൈയന്നേ പുറത്താകാതെ 116 റൺസെടുത്തു.

സെഞ്ച്വറിയൻ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ തകർപ്പൻ ജയവുമായി മുംബൈ ഇന്ത്യൻസ് കേപ് ടൗൺ. പ്രിട്ടോറിയ ക്യാപിറ്റൽസിനെ 31 റൺസിന് തകർത്താണ് കേപ് ടൗൺ വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേപ് ടൗൺ നാല് വിക്കറ്റ് നഷ്ടത്തിൽ 248 റൺസെടുത്തു. മറുപടി പറഞ്ഞ പ്രിട്ടോറിയയ്ക്ക് എട്ടിന് 214ൽ എത്താനെ സാധിച്ചുള്ളു.

ടോസ് ലഭിച്ച കേപ് ടൗൺ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. വെടിക്കെട്ട് ബാറ്റിംഗുമായി ഓരോ താരങ്ങളും കളം നിറഞ്ഞപ്പോൾ കേപ് ടൗൺ മികച്ച സ്കോറിലേക്ക് നീങ്ങി. ഓപ്പണർ റയാന് റിക്കെല്ടണ് 90 റൺസെടുത്തു. ഡെവാൾഡ് ബ്രെവിസ് പുറത്താകാതെ 66 റൺസ് കൂടി നേടിയപ്പോൾ കേപ് ടൗൺ വമ്പൻ ടോട്ടലിലേക്ക് എത്തി.

ദൈവത്തിനും മിശിഹായ്ക്കും ഇടയിലെ ദൈവദൂതൻ; ഗബ്രിയേല് ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ഇന്ന് പിറന്നാള്ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ നായകൻ; ഗ്രെയിം സ്മിത്തിന് പിറന്നാൾ

മറുപടി പറഞ്ഞ പ്രിട്ടോറിയ ക്യാപ്പിറ്റൽസിനായി കൈൽ വെറൈയന്നേ പുറത്താകാതെ 116 റൺസെടുത്തു. 52 പന്തിൽ ഏഴ് ഫോറും ഒമ്പത് സിക്സും സഹിതമാണ് പ്രിട്ടോറിയയുടെ നേട്ടം. മറ്റാർക്കും തിളങ്ങാൻ കഴിയാതെ പോയതോടെ പ്രിട്ടോറിയ പരാജയപ്പെടുകയായിരുന്നു.

To advertise here,contact us