ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; ഡർബൻസ് സൂപ്പർ ജയന്റ്സിന് വമ്പൻ ജയം

17 പന്തിൽ രണ്ട് ഫോറും ആറ് സിക്സും സഹിതം ക്ലാസൻ 50 റൺസെടുത്തു.

ഡർബൻ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ ഡർബൻസ് സൂപ്പർ ജയന്റ്സിന് വമ്പൻ ജയം. 125 റൺസിനാണ് ഡർബൻസ് പാള് റോയൽസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡർബൻസ് ഏഴിന് 208 റൺസെടുത്തു. മറുപടി പറഞ്ഞ പാൾ റോയൽസിന് വെറും 83 റൺസെടുക്കാനെ സാധിച്ചുള്ളു.

മത്സരത്തിൽ ടോസ് വിജയിച്ച ഡർബൻസ് ബാറ്റ് ചെയ്യാനിറങ്ങി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഓപ്പണർ മാത്യു ബ്രീറ്റ്സ്കെ ഉറച്ച് നിന്ന് പൊരുതി. 43 പന്തിൽ അഞ്ച് ഫോറും ആറ് സിക്സും സഹിതം ബ്രീറ്റ്സ്കെ 78 റൺസെടുത്തു. ഒരു ഘട്ടത്തിൽ മൂന്നിന് 48 എന്ന തകർന്ന ഡർബൻസ് സ്കോർ 150ൽ എത്തിച്ച ശേഷമാണ് ബ്രീറ്റ്സ്കെ മടങ്ങിയത്. പിന്നാലെ ബ്രീറ്റ്സ്കെയ്ക്ക് ശക്തമായ പിന്തുണ നൽകിയ മാർകസ് സ്റ്റോണിസ് 38 റൺസുമായി മടങ്ങി.

Some 𝒄𝒍𝒆𝒂𝒏 𝒃𝒂𝒍𝒍 𝒔𝒕𝒓𝒊𝒌𝒊𝒏𝒈 😲#Betway #SA20 #WelcomeToIncredible #DSGvPR pic.twitter.com/09i26wJTY2

സ്കീയിങ് താരത്തിന്റെ കടുത്ത ആരാധകൻ; പക്ഷേ സിന്നർ തിരഞ്ഞെടുത്തത് ടെന്നിസ്

അവസാന ഓവറുകളിൽ ഹെൻറിച്ച് ക്ലാസൻ നടത്തിയ വെടിക്കെട്ട് ഡർബൻസിന് മികച്ച സ്കോർ നേടി നൽകി. 17 പന്തിൽ രണ്ട് ഫോറും ആറ് സിക്സും സഹിതം ക്ലാസൻ 50 റൺസെടുത്തു. മറുപടി പറഞ്ഞ പാൾ റോയൽസിനായി മിച്ചൽ വാൻ ബ്യൂറന്റെ 36 റൺസ് മാത്രമാണ് എടുത്ത് പറയാനുള്ളത്. ഡർബൻസിനായി നൂർ അഹമ്മദ് അഞ്ച് വിക്കറ്റെടുത്തു.

To advertise here,contact us