ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; പ്രിട്ടോറിയ ക്യാപിറ്റൽസിനെ തകർത്ത് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്

പ്രിട്ടോറിയയുടെ ഓപ്പണർമാരായ ഫിൽ സാൾട്ടിനും വിൽ ജാക്സിനും മാത്രമാണ് രണ്ടക്കം കടക്കാനായത്.

ക്യുബേറ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ അനായാസ ജയവുമായി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. പ്രിട്ടോറിയ ക്യാപിറ്റൽസിനെ ഒമ്പത് വിക്കറ്റിനാണ് ഈസ്റ്റേൺ കേപ്പ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത പ്രിട്ടോറിയ ക്യാപിറ്റൽസിന് 52 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. മറുപടി പറഞ്ഞ ഈസ്റ്റേൺ കേപ്പ് ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ടോസ് നേടിയ ഈസ്റ്റേൺ കേപ്പ് ബൗളിംഗ് തിരഞ്ഞെടുത്തു. പ്രിട്ടോറിയയുടെ ഓപ്പണർമാരായ ഫിൽ സാൾട്ടിനും വിൽ ജാക്സിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. സാൾട്ട് 10ഉം ജാക്സ് 12ഉം റൺസെടുത്തു. നാല് വിക്കറ്റെടുത്ത ഒട്ട്നിയൽ ബാർട്ട്മാൻ ആണ് പ്രിട്ടോറിയയെ തകർത്തത്.

അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഈസ്റ്റേൺ കേപ്പ് അതിവേഗം ലക്ഷ്യത്തിലെത്തി. ജോർദാൻ ഹെർമാൻ 20ഉം ടോം ആബെൽ 31ഉം റൺസ് നേടി പുറത്താകാതെ നിന്നു.

To advertise here,contact us