ഡൽഹി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർ ഏകദിന, ട്വന്റി 20 മത്സരങ്ങൾ കളിക്കില്ല. ടെസ്റ്റ് പരമ്പരയില് ഇരുവരും മടങ്ങിയെത്തും. വിശ്രമം ആവശ്യമെന്ന് ബിസിസിഐയെ അറിയിച്ചത് പ്രകാരമാണ് ടെസ്റ്റ് ടീമിൽ നിന്ന് രോഹിതിനെയും കോഹ്ലിയെയും ഒഴിവാക്കിയത്. ടെസ്റ്റ് ടീമിൽ ശ്രേയസ് അയ്യർ മടങ്ങിയെത്തിയതോടെ ചേതേശ്വർ പൂജാരയ്ക്കും അജിൻക്യ രഹാനെയ്ക്കും സ്ഥാനം നഷ്ടമായി. ഹാർദിക് പാണ്ഡ്യ മൂന്ന് ഫോർമാറ്റിലും കളിക്കില്ല.
ഇന്ത്യൻ ടെസ്റ്റ് ടീം: രോഹിത് ശർമ്മ (നായകൻ), ശുഭ്മാൻ ഗിൽ, യശസി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്ക്ക്വാദ്, ഇഷാൻ കിഷാൻ (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷർദുൾ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (ഉപനായകൻ), പ്രസിദ്ധ് കൃഷ്ണ.
ഏകദിനത്തിൽ കെ എൽ രാഹുൽ ഇന്ത്യൻ ടീമിന്റെ നായകനാകും. മലയാളി താരം സഞ്ജു സാംസണും ഏകദിന ടീമിലേക്ക് അവസരം ലഭിച്ചു. രജത് പട്ടിദാർ, തിലക് വർമ്മ, സായി സുദർശൻ, റിങ്കു സിംഗ് എന്നിവരാണ് ഏകദിന ടീമിലെ പുതുമുഖങ്ങൾ. സൂര്യകുമാർ യാദവിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി.
More details on the India A squads and India inter-squad three-day match here 👇👇https://t.co/ALyZwjQdVA #SAvIND
ഇന്ത്യൻ ഏകദിന ടീം: കെ എൽ രാഹുൽ (നായകൻ, വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്ക്ക്വാദ്, സായി സുദർശൻ, തിലക് വർമ്മ, രജത് പട്ടിദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചഹൽ, മുകേഷ് കുമാർ, ആവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ദീപക് ചഹർ.
Notes 👇👇· Mr Rohit Sharma and Mr Virat Kohli had requested the Board for a break from the white-ball leg of the tour.· Mr Mohd. Shami is currently undergoing medical treatment and his availability is subject to fitness.#SAvIND
ഇന്ത്യൻ ട്വന്റി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്ക്വാദ്, തിലക് വർമ്മ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷാൻ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ (ഉപനായകൻ), വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചഹർ
ക്രിക്കറ്റ് ലോകത്ത് പുതുചരിത്രം; ട്വന്റി20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ടതാൻ ഒരു കരാറിലും ഒപ്പ് വെച്ചിട്ടില്ല; ബിസിസിഐയുമായി ചർച്ച നടക്കുന്നുവെന്ന് ദ്രാവിഡ്
ഡിസംബർ 10നാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പര ആരംഭിക്കുക. ഡിസംബർ 17-ാം തിയതി മുതൽ ഏകദിന മത്സരങ്ങൾക്കും തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുമുള്ളത്. ഡിസംബർ 26ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്.