ടീം ഇന്ത്യ ഇനിയും 'വൻമതിലിൻ്റെ' തണലിൽ; ദ്രാവിഡിന്റെ കരാര് നീട്ടി ബിസിസിഐ

ഏകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം പരിശീലക സ്ഥാനത്ത് തുടരാന് താത്പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചിരുന്നു

മുംബൈ: ഇന്ത്യന് പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല് ദ്രാവിഡ് തുടരും. ലോകകപ്പോടെ അവസാനിച്ച ദ്രാവിഡിന്റെയും സപ്പോര്ട്ടിങ് സ്റ്റാഫുകളുടെയും കരാര് നീട്ടാന് ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ നല്കിയ കരാര് രാഹുല് ദ്രാവിഡ് സ്വീകരിച്ചുവെന്നാണ് റിപ്പോര്ട്ടുകള്. എത്ര കാലത്തേക്കാണ് കരാര് നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത വര്ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും പുതുക്കിയ കരാറെന്നാണ് വിവരം. ഏകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം പരിശീലക സ്ഥാനത്ത് തുടരാന് താത്പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചിരുന്നു.

NEWS 🚨 -BCCI announces extension of contracts for Head Coach and Support Staff, Team India (Senior Men)More details here - https://t.co/rtLoyCIEmi #TeamIndia

ഇന്ത്യന് കോച്ച് രാഹുല് ദ്രാവിഡിന്റെ കരാര് പുതുക്കാനുള്ള ചര്ച്ചകള് ബിസിസിഐ സജീവമാക്കിയിരുന്നു. ദ്രാവിഡിന്റെ കരാര് രണ്ട് വര്ഷത്തേക്ക് കൂടി നീട്ടാനായിരുന്നു ബിസിസിഐയുടെ നീക്കം. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന് പര്യടനത്തിനായി രാഹുല് ദ്രാവിഡിനും വിവിഎസ് ലക്ഷ്മണിനും ബിസിസിഐ വിസ തയ്യാറാക്കിയിട്ടുണ്ടെന്ന റിപ്പോര്ട്ടുകളും വന്നിരുന്നു.

ദ്രാവിഡിനെ നിലനിര്ത്താന് 'പതിനെട്ടാമത്തെ അടവ്'?; പുതിയ ഓഫറുമായി ബിസിസിഐ

ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുല് ദ്രാവിഡിന്റെ കാലാവധി കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കരാര് പുതുക്കാനുള്ള ശ്രമത്തിലായിരുന്നു ബിസിസിഐ. കോച്ചായി തുടരണമോയെന്ന കാര്യത്തില് ദ്രാവിഡ് അന്തിമ തീരുമാനമെടുത്തിരുന്നില്ല. അതേസമയം ചില ഐപിഎല് ക്ലബ്ബുകളുമായി ദ്രാവിഡ് ചര്ച്ചകള് നടത്തുന്നുണ്ടെന്നും റിപ്പോര്ട്ടുകളുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പുതിയ കരാര് ദ്രാവിഡ് അംഗീകരിക്കുമെന്നായിരുന്നു ബിസിസിഐയുടെ പ്രതീക്ഷ. ഡിസംബര് പത്ത് മുതല് ആരംഭിക്കുന്ന പര്യടനത്തില് മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

ദ്രാവിഡിന് താൽപ്പര്യമില്ല?; അടുത്ത കോച്ച് ലക്ഷ്മണെന്ന് റിപ്പോർട്ട്

ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിലും ഏകദിന ലോകകപ്പിലും ദ്രാവിഡിന്റെ കീഴിലാണ് ഇന്ത്യ റണ്ണേഴ്സപ്പായത്. കഴിഞ്ഞ രണ്ട് വര്ഷമായി ദ്രാവിഡിന് കീഴില് മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നതെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്. അതുകൊണ്ടാണ് അടുത്ത ടി20 ലോകകപ്പിലും ദ്രാവിഡ് തന്നെ ടീമിനെ നയിക്കണമെന്ന് ബിസിസിഐ താത്പര്യപ്പെടുന്നത്. ഏകദിന ലോകകപ്പിന് ശേഷം ദ്രാവിഡിന്റെ അഭാവത്തില് വിവിഎസ് ലക്ഷ്മണാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.

To advertise here,contact us