മുംബൈ: ഈ വർഷത്തെ ഐപിഎൽ താരലേലത്തിന് മുമ്പായി ഏതൊക്കെ കളിക്കാരെ ടീമുകള് ഒഴിവാക്കുമെന്ന് ഇന്ന് അറിയാം. ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാര്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഇടംകയ്യൻ സ്പിന്നര് മായങ്ക് ഡാഗറിനെ റോയൽ ചലഞ്ചേഴ്സിന് വിട്ടുകൊടുത്ത് പകരം ഷഹ്ബാസ് അഹമ്മദിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയതാണ് ഏറ്റവും ഒടുവിൽ സംഭവിച്ച താര കൈമാറ്റം. കഴിഞ്ഞ തവണത്തെ ലേലത്തിൽ 1.8 കോടി രൂപ മുടക്കിയാണ് ഡാഗറിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 2022ലെ ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ഷഹ്ബാസിനായി 2.4 കോടി രൂപ മുടക്കിയിരുന്നു.
രാജസ്ഥാന് റോയല്സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ ലക്നൗ സൂപ്പർ ജയന്റ്സിലെത്തും. പകരം പേസർ ആവേഷ് ഖാൻ രാജസ്ഥാനു വേണ്ടി കളിക്കും. ലക്നൗവിന്റെ വിന്ഡീസ് താരം റൊമാരിയോ ഷെപ്പേര്ഡിനെ മുംബൈ ഇന്ത്യന്സിന് കൈമാറിയിരുന്നു. പൃഥ്വി ഷായെ ഡല്ഹി ക്യാപിറ്റല്സ് നിലനിര്ത്താന് തീരുമാനിച്ചുവെന്നും റിപ്പോര്ട്ടുകളുണ്ട്.
രക്ഷകനായി മുഹമ്മദ് ഷമി; അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിച്ച് ജീവിതത്തിലും ഹീറോ
ഒഴിവാക്കപ്പെടുമെന്ന് കരുതുന്ന താരങ്ങളില് ആര്സിബിയുടെ വാനിന്ദു ഹസരങ്ക, ഹര്ഷല് പട്ടേല്, കൊക്കത്തയുടെ ഷാര്ദുൽ താക്കൂര്, ആന്ദ്രെ റസല്, സുനില് നരെയ്ന് എന്നിവരുമുണ്ട്. ആന്ദ്ര റസ്സൽ ഹൈദരാബാദിലേക്കെന്നാണ് സൂചനകൾ. അതിനിടെ ചെന്നൈ സൂപ്പര് കിംഗ്സ് താരമായിരുന്ന ബെന് സ്റ്റോക്സിന് പിന്നാലെ രാജസ്ഥാന് താരമായിരുന്ന ജോ റൂട്ടും ഐപിഎല്ലില് നിന്ന് പിന്മാറിയിട്ടുണ്ട്.