അക്സറിന് പകരം അശ്വിന്; അവസാന നിമിഷം ലോകകപ്പ് ടീമില് മാറ്റം വരുത്തി ഇന്ത്യ

ഏഷ്യാ കപ്പിനിടെ പരിക്കേറ്റതാണ് അക്സറിന് തിരിച്ചടിയായത്

മുംബൈ: ലോകകപ്പ് ടീമില് അവസാനനിമിഷം മാറ്റം വരുത്തി ഇന്ത്യ. പരിക്കേറ്റ ഓള്റൗണ്ടര് അക്സര് പട്ടേലിന് പകരം ഓഫ് സ്പിന്നര് ആര് അശ്വിന് 15 അംഗ സ്ക്വാഡിലേക്ക് എത്തി. ഏഷ്യാ കപ്പിനിടെ പരിക്കേറ്റതാണ് അക്സറിന് തിരിച്ചടിയായത്. ലോകകപ്പിനുള്ള ടീമില് മാറ്റം വരുത്തേണ്ട അവസാന തീയതിയായിരുന്നു ഇന്ന്. ഇതിനിടെയാണ് ബിസിസിഐ പുതുക്കിയ ടീം പുറത്തുവിട്ടത്.

R Ashwin replaces injured Axar Patel in the 15-member squad.We wish Axar a speedy recovery 👍 👍#TeamIndia's final squad for the ICC Men's Cricket World Cup 2023 is here 🙌#CWC23 pic.twitter.com/aejYhJJQrT

ഏഷ്യന് ഗെയിംസില് ബംഗ്ലാദേശിനെതിരായ സൂപ്പര് ഫോര് മത്സരത്തിനിടെയാണ് അക്സറിന് പരിക്കേറ്റത്. ഏകദിന ലോകകപ്പ് ടീമിലും താരം ഉള്പ്പെട്ടതിനാല് കൂടുതല് പരീക്ഷണങ്ങള്ക്ക് മുതിരാതെ താരത്തിനെ ഫൈനല് മത്സരത്തില് നിന്ന് മാറ്റിനിര്ത്തിയിരുന്നു. എന്നാല് ഓസീസിനെതിരായ അവസാന ഏകദിനത്തില് അക്സര് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല് പരിക്ക് പൂര്ണമായും ഭേദമാകാത്തതിനാല് പങ്കെടുത്തില്ല. താരത്തിന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്മാര് നിര്ദേശിച്ചതോടെയാണ് ലോകകപ്പ് ടീമില് മാറ്റം വരുത്താന് ഇന്ത്യ നിര്ബന്ധിതരായത്.

2018 മുതല് വെറും നാല് ഏകദിന മത്സരങ്ങള് മാത്രമാണ് അശ്വിന് കളിച്ചത്. ഓസ്ട്രേലിയയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ അശ്വിന് അവസരം നല്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തിലും അശ്വിന് ഉണ്ടാകും. സെപ്റ്റംബര് 30ന് നടക്കുന്ന സന്നാഹ മത്സരത്തിനായി അശ്വിന് ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് തിരിച്ചു.

To advertise here,contact us