സഞ്ജു ലോകകപ്പിനില്ല?; ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

15 അംഗ ടീമിനെയാകും ലോകകപ്പിന് പ്രഖ്യാപിക്കാൻ സാധ്യത

മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. സെലക്ഷൻ കമ്മിറ്റി യോഗം മുംബൈയിൽ ചേർന്നു. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഏഷ്യൻ കപ്പിനുള്ള ടീമിൽ നിന്ന് തന്നെ ലോകകപ്പിൽ നിന്നുള്ള ടീമിനെയും പ്രഖ്യാപിക്കുമെന്നാണ് സൂചന. ഏഷ്യൻ കപ്പിനുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസൺ സ്റ്റാൻഡ്ബൈ പ്ലേയറായിരുന്നു. സ്റ്റാൻഡ്ബൈ പ്ലെയർ ഉൾപ്പെടെ 18 അംഗ ടീമിനെയായിരുന്നു അന്ന് പ്രഖ്യാപിച്ചത്.

15 അംഗ ടീമിനെയാകും ലോകകപ്പിന് പ്രഖ്യാപിക്കാൻ സാധ്യത. ഏഷ്യാ കപ്പിന് പ്രഖ്യാപിച്ച ടീമിൽ നിന്ന് മൂന്ന് പേരെ ഒഴിവാക്കിയേക്കും. അതിൽ സഞ്ജു ഉൾപ്പെടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സഞ്ജുവിന് പകരമായി ടീമിൽ ഉൾപ്പെടുത്തിയിരുന്നത് ലോകേഷ് രാഹുലിനെയും ഇഷാന്ത് കിഷനെയുമായിരുന്നു. ഏഷ്യാ കപ്പിൽ കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാനെതിരായ മത്സരത്തിൽ മികച്ച് പ്രകടനമായിരുന്നു ഇഷാന്ത് കിഷൻ കാഴ്ച വെച്ചത്.

ഇഷാന്ത് കിഷൻ ടീമിൽ തൻ്റെ സ്ഥാനം ഭദ്രമാക്കിയതോടെ ലോകേഷ് രാഹുലിന് പകരം സഞ്ജുവിനെ ഉൾപ്പെടുത്തുമോ എന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ ഏഷ്യ കപ്പിന് മുന്നോടിയായി പറ്റിയ പരിക്കിൽ നിന്ന് മോചിതനായ ലോകേഷ് ഇന്നലെ മെഡിക്കൽ പരിശോധനകൾ ക്ലിയർ ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെയാണ് സഞ്ജുവിൻ്റെ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനം പ്രതിസന്ധിയിലായത്. ലോകകപ്പ് ടീമിൽ നിന്ന് പുറത്താകുന്നവരിൽ യുവതാരം തിലക് വർമ്മ, പേസർ പ്രസീത് കൃഷ്ണ എന്നിവരും സഞ്ജുവിനൊപ്പം ഉൾപ്പെടുമെന്നാണ് സൂചന.

Story Highlights: Sanju not for World Cup? The Indian team will announce today

To advertise here,contact us