ഗര്ഭച്ഛിദ്രത്തിന് നിര്ബന്ധിച്ചുകൊണ്ടുള്ള പാലക്കാട് എംഎല്എ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും പുറത്ത് വന്നിരിക്കുകയാണ്. ആരോപണങ്ങളെ പറ്റി ചോദിക്കുമ്പോൾ ഒരാളോട് ചാറ്റ് ചെയ്യുന്നത് ആണോ നിയമ വിരുദ്ധം എന്നായിരുന്നു രാഹുലിൻ്റെ മറുപടി. അങ്ങനെ വരുമ്പോള് ഒരാളോട് കഴിച്ചോ കുളിച്ചോ ജാഡയാണോ എന്തിനേറെ പറയുന്നു അബോര്ഷന് ചെയ്യൂ എന്ന് പറയുന്നത് പോലും നിയമ വിരുദ്ധമല്ലല്ലോ അല്ലേ ? ഇനി അങ്ങനെ എന്തേലും നിയവിരുദ്ധമായി വന്നാല് അതിനെ നിയമപരമായി തന്നെ നേരിടാനാണ് നമ്മുടെ രാഹുലേട്ടന്റെ തീരുമാനവും. എന്തായാലും രാഹുലേട്ടന് വന്നതും പോയതുമൊക്കെ ശടപടേ ശടപടേ എന്നായിരുന്നു. ഇതിനിടയില് വ്യാജ കാര്ഡ്, ഫണ്ട് തട്ടിപ്പ്, പൈങ്കിളി മെസേജ്… ഇനി എന്തൊക്കെ വരുമെന്ന് കണ്ടറിയാം
Content Highlights- Allegations against Rahul Mankootathil