ബാത്ത്റൂം ഉപയോഗിച്ചശേഷം വാതില്‍ അടയ്ക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഫ്ളഷ് ചെയ്ത ഉടന്‍ വാതില്‍ അടച്ച് പോകുമ്പോള്‍ അണുക്കള്‍ പുറത്തുപോകാതെ ബാത്ത്റൂമിനുള്ളില് തങ്ങാന്‍ കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ബാത്ത്റൂമിലെ ശുചിത്വം ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഫ്ളഷ് ചെയ്യുമ്പോള്‍ വളരെ ചെറിയ ജലത്തുള്ളികള്‍ വായുവിലേക്ക് തെറിച്ചുയരാം. ഇവയില്‍ അണുക്കളും ഉണ്ടാകാം. ഈ തുള്ളികള്‍ ബാത്ത്റൂമിലെ തറയിലും സിങ്കിലും മറ്റ് പ്രതലങ്ങളിലും പതിക്കാനുള്ള സാധ്യതയുണ്ട്.
2026ല്‍ ജേണല്‍ ഓഫ് ഹാസാര്‍ഡസ് മെറ്റീരിയല്‍സില്‍ പ്രസിദ്ധീകരിച്ച ഒരു സിമുലേഷന്‍ പഠനത്തില്‍ കുറഞ്ഞ വായുപ്രവാഹമുള്ള അടഞ്ഞ ഇടങ്ങളില്‍ ഈ കണികകള്‍ അടിഞ്ഞുകൂടുകയും അവയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനര്‍ത്ഥം വായുസഞ്ചാരം കുറവായിരിക്കുകയും വാതില്‍ അടച്ചിടുകയും ചെയ്താല്‍ മലിനമായ വായു പുറത്തുപോകുന്നതിന് പകരം ഉള്ളില്‍ കുടുങ്ങിക്കിടക്കും എന്നാണ്. ശ്വസനത്തിലൂടെ ഈ കണികകള്‍ ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഫ്ളഷ് ചെയ്തശേഷം വാതില്‍ അടച്ചിട്ടാല്‍ അണുക്കള്‍ പുറത്തേക്ക് പടരുന്നത് പൂര്‍ണമായി തടയപ്പെടുമെന്ന് കരുതേണ്ട. വായുസഞ്ചാരം കുറവുള്ള ബാത്ത്റൂമുകളില്‍ ചെറിയ തുള്ളികള്‍ കൂടുതല്‍ നേരം തങ്ങിനില്‍ക്കാനും സാധ്യതയുണ്ട്. അതിനാല്‍ വാതില്‍ അടയ്ക്കുകയോ തുറന്നിടുകയോ ചെയ്യുന്നത് മാത്രം ശുചിത്വം ഉറപ്പാക്കാനുള്ള മാര്‍ഗമല്ല.
Content Highlights : Most people make it a habit to close the bathroom door after flushing, don't they? But could keeping the bathroom door closed actually contribute to the spread of germs? What precautions can you take to keep germs at bay?