വീട്ടില്‍ 5 വയസിന് മുകളിലുള്ള കുട്ടിയുണ്ടോ? എങ്കില്‍ കുട്ടിയുടെ ആധാര്‍ കാര്‍ഡ് ഒന്ന് പരിശോധിക്കാം. ആധാറിലെ വിരലടയാളവും കണ്ണിന്റെ സ്കാനും ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് ചെയ്യാനുള്ള സൗജന്യ അവസരം ഇന്ന്, സെപ്റ്റംബര്‍ 30ന് അവസാനിക്കും. UIDAIയുടെ നിലവിലെ അറിയിപ്പ് പ്രകാരം 5 മുതല്‍ 17 വയസുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേറ്റ് (MBU) സെപ്റ്റംബര്‍ 30, 2026 വരെ സൗജന്യമാണ്.
കുട്ടി വളരുന്നതിനനുസരിച്ച് ശരീരത്തിലും വിരലടയാളത്തിലും മാറ്റങ്ങള്‍ ഉണ്ടാകാം. അതുകൊണ്ടാണ് കുട്ടിക്ക് 5 വയസാകുമ്പോഴും 15 വയസാകുമ്പോഴും ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടത്.
കുട്ടിക്ക് 5 വയസ് പൂര്‍ത്തിയായാല്‍ ആദ്യത്തെ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേറ്റ് ചെയ്യണം.ഇതില്‍ സാധാരണയായി
എന്നിവ അപ്ഡേറ്റ് ചെയ്യും. UIDAI കേന്ദ്രങ്ങളില്‍ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.
5 വയസില്‍ ഒരിക്കല്‍ അപ്ഡേറ്റ് ചെയ്താല്‍ കാര്യം തീരുന്നില്ല. 15 വയസാകുമ്പോള്‍ വീണ്ടും ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.കുട്ടിയുടെ ജീവിതത്തില്‍ പ്രധാനമായും രണ്ട് ഘട്ടങ്ങളിലാണ് ഈ നിര്‍ബന്ധിത അപ്ഡേറ്റ് വേണ്ടത് 5 വയസിലും 15 വയസിലും.
UIDAIയുടെ പ്രത്യേക ഇളവ് പ്രകാരം 7 മുതല്‍ 15 വയസുവരെയുള്ള കുട്ടികളുടെ ആദ്യ ബയോമെട്രിക് അപ്ഡേറ്റിന് 2025 ഒക്ടോബര്‍ 1 മുതല്‍ ഒരു വര്‍ഷത്തേക്ക് ഫീസ് ഒഴിവാക്കിയിരുന്നു. ആധാര്‍ അപ്ഡേറ്റ് ചെയ്യാനായി കൂട്ടി അടുത്തുള്ള ആധാര്‍ സേവാ കേന്ദ്രത്തിലോ ആധാര്‍ എന്റോള്‍മെന്റ് സെന്ററിലോ എത്തേണ്ടതുണ്ട്.കുട്ടിയുടെ ആധാര്‍ കാര്‍ഡ് , ആധാര്‍ നമ്പര്‍, മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ ആധാര്‍ വിവരങ്ങള്‍ എന്നിവ ഇതിന് അത്യാവശ്യമാണ്.
സെപ്റ്റംബര്‍ 30, 2026ന് ശേഷം നിലവിലെ സൗജന്യ ഇളവ് അവസാനിക്കും. തുടര്‍ന്ന് ബാധകമായ ഫീസ് നല്‍കേണ്ടി വരാം. UIDAIയുടെ നിലവിലെ ഫീസ് വിവരമനുസരിച്ച് ഈ പ്രത്യേക സൗജന്യ കാലയളവിന് പുറത്തുള്ള ചില ബയോമെട്രിക് അപ്ഡേറ്റുകള്ക്ക് 125 രൂപ വരെ ഫീസ് ബാധകമായേക്കാം. അതുകൊണ്ട് കുട്ടിയുടെ ആധാറില്‍ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് മാതാപിതാക്കള്‍ പരിശോധിക്കുന്നത് നല്ലതാണ്.
Content Highlights :The opportunity to update Aadhaar biometrics for children aged 5 to 17 free of charge is available only until September 30.