ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരാണോ? ഇതാ ചില ടെക്‌നിക്കുകളും മുന്‍കരുതലുകളും

ഓണ്‍ലൈന്‍ ഷോപ്പിംഗുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. വ്യാജ വെബ്സൈറ്റുകള്‍, വ്യാജ ഓഫറുകള്‍, തെറ്റായ ലിങ്കുകള്‍ എന്നിവയിലൂടെ തട്ടിപ്പുകാര്‍ ആളുകളെ വഞ്ചിച്ചേക്കാം. ചിലപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുക്കുകവരെ ചെയ്‌തേക്കാം.

മിക്ക ആളുകളും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താന്‍ ഇഷ്ടപ്പെടുന്നു. പുറത്തിറങ്ങി ബുദ്ധിമുട്ടാതെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ എളുപ്പത്തില്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും എന്നതാണല്ലോ ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പ്രത്യേകത. വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍, പലചരക്ക് സാധനങ്ങള്‍, മരുന്നുകള്‍ പോലും ആളുകള്‍ ഇങ്ങനെ ഓര്‍ഡര്‍ ചെയ്യുന്നുണ്ട്. ഉത്സവ വില്‍പ്പന, കിഴിവുകള്‍, ക്യാഷ്ബാക്കുകള്‍ എന്നിങ്ങനെയുള്ള ഓഫറുകളും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.

എന്നാല്‍ വ്യാജ വെബ്സൈറ്റുകള്‍, വ്യാജ ഓഫറുകള്‍, തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകള്‍ എന്നിവയിലൂടെയൊക്കെ തട്ടിപ്പുകാര്‍ പലപ്പോഴും ആളുകളുടെ ചൂഷണം ചെയ്യുന്നുമുണ്ട്. ചെറിയ അശ്രദ്ധ പോലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം അപഹരക്കപ്പെടാനിടയാക്കും. അതിനാല്‍, ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക.

ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സോഷ്യല്‍ മീഡിയ ഓഫറുകളെക്കുറിച്ച് ജാഗ്രത പാലിക്കുക

വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഓഫറുകളും ലിങ്കുകളും അയയ്ക്കുന്നത് നിങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകാം. ആളുകളെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായി ഈ ഓഫറുകള്‍ പലപ്പോഴും വളരെ കുറഞ്ഞ വിലകള്‍ പ്രദര്‍ശിപ്പിക്കുന്നു. എന്നിരുന്നാലും, ഈ ലിങ്കുകളില്‍ പലതും വ്യാജമാണ്. അത്തരം ഓഫറുകള്‍ പരിശോധിക്കാതെ അവയില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.

യഥാര്‍ത്ഥ വെബ്സൈറ്റുകളും വ്യാജ വെബ്സൈറ്റുകളും തിരിച്ചറിയല്‍

ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ശരിയായ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് ഉപയോഗിക്കേണ്ടത് നിര്‍ണായകമാണ്. ഇക്കാലത്ത് സൈബര്‍ തട്ടിപ്പുകാര്‍ പലപ്പോഴും യഥാര്‍ത്ഥ വെബ്സൈറ്റുകളെപ്പോലെ തോന്നിക്കുന്ന വ്യാജ വെബ്സൈറ്റുകളും ആപ്പുകളും സൃഷ്ടിച്ച് ആളുകളെ വഞ്ചിക്കുന്നു. അതിനാല്‍ ഇത്തരം വ്യാജ ആപ്പുകള്‍ കാരണം നിങ്ങളുടെ ബാങ്ക് ബാലന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ വിശ്വസനീയവും ആധികാരികവുമായ പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാത്രം ഷോപ്പിംഗ് നടത്തേണ്ടത് പ്രധാനമാണ്.

ബാങ്കിംഗ് വിവരങ്ങള്‍ സൂക്ഷിക്കരുത്

തിരക്കു കാരണം ആളുകള്‍ പലപ്പോഴും അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ ആപ്പുകളിലും വെബ്സൈറ്റുകളിലും സേവ് ചെയ്ത് വയ്ക്കുന്നു. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വെബ്സൈറ്റ് സുരക്ഷിതമല്ലെങ്കില്‍ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായ കൈകളിലേക്ക് എത്തുകയും നിങ്ങളുടെ അക്കൗണ്ട് കാലിയാക്കുകയും ചെയ്യാം. അതുകൊണ്ട് പേയ്മെന്റുകള്‍ സ്വയം നടത്തുന്നതാണ് എപ്പോഴും കൂടുതല്‍ പ്രയോജനകരം.

തട്ടിപ്പ് ഇമെയിലുകളെയും ഓഫറുകളെയും സൂക്ഷിക്കുക

സൈബര്‍ കുറ്റവാളികള്‍ പലപ്പോഴും ഇമെയിലിലൂടെ വ്യാജ ഓഫറുകള്‍ അയക്കുകയും ആളുകളെ പറ്റിക്കുകയും ചെയ്യാറുണ്ട്. ക്യാഷ്ബാക്ക്, കിഴിവുകള്‍ അല്ലെങ്കില്‍ ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവ വാഗ്ദാനം ചെയ്ത് നിങ്ങളെ പ്രലോഭിപ്പിക്കുന്ന ഓഫറുകള്‍ നല്‍കുന്ന ഇമെയിലുകളാണ് ഉപയോക്താവിന് ലഭിക്കുന്നത്. ഈ ഇമെയിലുകളിലെ ലിങ്കില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ഡാറ്റകള്‍ ഉടനടി മോഷ്ടിക്കപ്പെടും. അതിനാല്‍ അജ്ഞാതമായ ഒരു ഇമെയിലോ ലിങ്കോ തുറക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

Content Highlights : It is important to remain vigilant against online shopping scams. Fraudsters may deceive people using fake websites, bogus offers, and malicious links.

To advertise here,contact us