പാസ്‌പോര്‍ട്ടിലുള്ള സ്വര്‍ണനിറത്തിലുള്ള ചതുരം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയാമോ?

പുതിയ പാസ്‌പോര്‍ട്ടിലെ സ്വര്‍ണനിറത്തിലുളള ചതുര ചിഹ്നത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്

പൂജ എന്ന എക്‌സ് ഉപയോക്താവാണ് അടുത്തിടെ അവരുടെ പുതിയ പാസ്‌പോര്‍ട്ടിന്റെ കവറിലെ സ്വര്‍ണനിറത്തിലുള്ള ദീര്‍ഘ ചതുരം കാണിച്ചുകൊണ്ട് 'എന്താണ് അതിന്റെ പ്രത്യേകത'എന്ന് ചോദിച്ച് എക്‌സില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. മുന്‍പുണ്ടായിരുന്ന പാസ്‌പോര്‍ട്ടില്‍ ഈ ചിഹ്നം ഇല്ലാതിരുന്നത് എന്താണെന്ന ചോദ്യമാണ് കൗതുകം ജനിപ്പിച്ചത്. പൂജയുടെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയായിരുന്നു.

ഈ സ്വര്‍ണനിറത്തിലുളള ചതുരം ഒരു എംബഡഡ് മൈക്രോ ചിപ്പിനെ സൂചിപ്പിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് അന്താരാഷ്ട്ര ബയോമെട്രിക് ചിഹ്നമാണെന്നായിരുന്നു പലരും കമന്റിലൂടെ അഭിപ്രായപ്പെട്ടത്. പഴയ പാസ്‌പോര്‍ട്ടുകള്‍ പരമ്പരാഗതമായ നോണ്‍-ഇലക്ട്രോണിക് പതിപ്പുകള്‍ ആയിരുന്നതിനാലാണ് അവയില്‍ ഈ ചിഹ്നം ഇല്ലാതിരുന്നതെന്നാണ് പലരും പറഞ്ഞത്.

അതിര്‍ത്തി നിയന്ത്രണ കേന്ദ്രങ്ങളില്‍ യാത്രാവിവരങ്ങള്‍ ഡിജിറ്റലായി കൈമാറുന്നതിനും അവയുടെ ആധികാരിക പരിശോധനയ്ക്കാനുമായി ഇതില്‍ ഒരു NFT അല്ലെങ്കില്‍ RFID ചിപ്പ് ഉപയോഗിക്കുന്നുവെന്ന് പല ഉപയോക്താക്കളും ചൂണ്ടിക്കാട്ടി.

I just got my passport renewedand noticed this strange little rectangle at the bottomThe funny thing is, my old passport never had it.I kept staring at it for a while, wondering what it wasIs it a new security feature ?Some kind of hidden tracking code ?Or something… pic.twitter.com/J7nh1Y4M3y

ഇന്ത്യ പാസ്‌പോര്‍ട്ട് സംവിധാനം നവീകരിക്കുന്നകതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും സ്വീകരിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര മാനദണ്ഡമാണ് ഇപ്പോള്‍ ഡിജിറ്റലായി മെച്ചപ്പെടുത്തിയതും മെഷീന്‍ റീഡബിള്‍ ആയതുമായ ഈ രേഖകളെന്ന് പ്രതികരണങ്ങളില്‍ ആളുകള്‍ പറഞ്ഞു.

Content Highlights : What does the gold square symbol on the passport represent?

To advertise here,contact us