51 രൂപയ്ക്ക് ഡാറ്റയും അണ്‍ലിമിറ്റഡ് കോളും എല്ലാദിവസവും കിട്ടിയാലോ?. സാധാരണക്കാര്‍ക്കുള്ള ധാരാളം പ്ലാനുകള്‍ ഇതിന് മുന്‍പും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലൊന്നാണ് 51 രൂപയുടെ ഈ പ്ലാനും. പുതിയ കണക്ഷന് എടുക്കുന്നവര്‍ക്ക് 51 രൂപയുടെ പ്രൊമോഷണല്‍ ഫസ്റ്റ് റീചാര്‍ഡ് കൂപ്പണ്‍ പ്ലാനുമായി ബിഎസ്എന്‍എല്‍.
എല്ലാ ദിവസവും 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ് തുടങ്ങിയ ഓഫറുകളാണ് 51 രൂപയുടെ ഈ പ്ലാന്‍ മുന്നോട്ടുവയ്ക്കുന്നത്. ബിഎസ്എന്‍എല്ലിലേക്ക് മാറുന്നവര്‍ക്ക് സിം കാര്‍ഡും സൗജന്യമായിരിക്കും. 28 ദിവസമാണ് വാലിഡിറ്റി. ഈ മാസം 30വരെ പ്ലാന്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ബിഎസ് എന്‍എല്ലിലേക്ക് മാറാന്‍ പദ്ധതിയുണ്ടെങ്കിലോ, മറ്റൊരു മൊബൈല്‍ കണക്ഷന് താല്പര്യമുണ്ടെങ്കിലോ ഈ പ്ലാന്‍ ഉപകാരപ്പെടും.
അണ്‍ലിമിറ്റഡ് കോളിംഗ്, ദിവസേനെയുളള യാത്ര ഇവയോടെയാണ് പ്ലാനുകള്‍ വരുന്നത്.
ബിഎസ്എന്‍എല്‍ 51 രൂപ പ്രീപെയ്ഡ് പ്ലാനില്‍ പരിധിയില്ലാത്ത വോയ്സ് കോളിംഗ്, ദിവസം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉള്‍പ്പെടുന്നു. ഉപയോക്താക്കള്‍ക്ക് സിം സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ഈ പ്രീപെയ്ഡ് പ്ലാനിന്റെ സേവന വാലിഡിറ്റി 28 ദിവസമാണ്. ഇത് പരിമിത സമയ ഓഫര്‍ മാത്രമാണെന്ന് ഓര്‍മ്മിക്കുക.
2026 മെയ് 22 മുതല്‍ 2026 ജൂണ്‍ 30 വരെ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ സൂചിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ നിലവിലുള്ള ബിഎസ്എന്‍എല്‍ ഉപയോക്താവാണെങ്കില്‍ ഈ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
Content Highlights :BSNL has come up with a promotional first recharge coupon plan of Rs 51 for those taking out new connections.