ജപ്പാന്‍കാര്‍ എന്തുകൊണ്ടാണ് ബാത്ത്‌റൂമില്‍ മാര്‍ബിള്‍ ബോളുകള്‍ ഇടുന്നത്? കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

ജപ്പാന്‍കാര്‍ എന്തുകൊണ്ടാണ് ബാത്ത്‌റൂമില്‍ മാര്‍ബിള്‍ ബോളുകള്‍ ഇടുന്നത്? ഈ ആശയത്തിന് പിന്നില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യമുണ്ട്

'മാര്‍ബിള്‍ ബോള്‍ ടെസ്റ്റ് ' എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ജപ്പാനിലെ വീടുകളില്‍ മാര്‍ബിള്‍ ബോള്‍സ് കൊണ്ട് നടത്തുന്ന ഈ പരീക്ഷണത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടുകൂടിയാണ് മാര്‍ബിള്‍ ബോള്‍ ടെസ്റ്റിനെക്കുറിച്ച് പലരും തിരയാന്‍ തുടങ്ങിയത്. ജപ്പാന്‍ പോലുളള ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ ഭൂകമ്പവും മറ്റും ഉണ്ടാവുകയാണെങ്കില്‍ വീടുകളുടെ തറയുടെ നിരപ്പില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള മാര്‍ഗ്ഗമായി ഇതിനെ കാണാം. ഈ പരീക്ഷണം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ജനങ്ങളില്‍ ജിജ്ഞാസ ഉണര്‍ത്തുന്ന ഒന്നായി ഇത് മാറിയിട്ടുണ്ട്.

എന്താണ് മാര്‍ബിള്‍ ബോള്‍ ടെസ്റ്റ്

മാര്‍ബിള്‍ ബോള്‍ ടെസ്റ്റ് വളരെ ലളിതമായ ഒന്നാണ്. ഒരു ചെറിയ ഗ്ലാസ് മാര്‍ബിള്‍ അല്ലെങ്കില്‍ മെറ്റല്‍ ബോള്‍ ബാത്ത്‌റൂമിന്റെ തറയില്‍ വയ്ക്കും. പിന്നീട് ഈ ബോളുകള്‍ നിശ്ചലമായി തുടരുമോ അതോ ഉരുളാന്‍ തുടങ്ങുമോ എന്ന് നിരീക്ഷിക്കുന്നു. തറ നിരപ്പാണെങ്കില്‍ മാര്‍ബിള്‍ കല്ല് യഥാ സ്ഥാനത്ത് തുടരണം. ഭൂകമ്പത്തിന് ശേഷം വീട് പൂര്‍ണമായും നിരപ്പിലല്ല എന്ന് തോന്നുമ്പോള്‍ പലരും വീട്ടില്‍ ഈ പരീക്ഷണം നടത്താറുണ്ട്.

ഈ പരിശോധനയ്ക്ക് ബാത്ത് റൂമുകള്‍ എന്തിനാണ്

മാര്‍ബിള്‍ ബോള്‍ ടെസ്റ്റ് നടത്താന്‍ സാധാരണയായി കുളിമുറിയാണ് ഏറ്റവും നല്ല സ്ഥലം. കാരണം അവിടുത്തെ തറ മിനുസമാര്‍ന്നതും പരന്നതുമാണ്..മാത്രമല്ല കുളിമുറിയിലെ തറ തുല്യമായി സന്തുലിതവുമാണ്.

ഭൂകമ്പം വീടുകളിലെ തറനിരപ്പ് മാറ്റുന്നു

ജപ്പാനില്‍ സാധാരണയായി ടെക്‌റ്റോണിക് ഫലകങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഭൂകമ്പങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഓരോ വര്‍ഷവും ജപ്പാനില്‍ ആയിരക്കണക്കിന് ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്. അവയില്‍ മിക്കതും ചെറുതും നാശനഷ്ടം ഉണ്ടാകാത്തവയുമാണ്. എന്നിരുന്നാലും കെട്ടിടം പൂര്‍ണമായും സുരക്ഷിതമാണോ എന്ന് നിശ്ചയിക്കാന്‍ ഈ മാര്‍ബിള്‍ ടെസ്റ്റ് കൊണ്ട് കഴിയില്ല എന്നാണ് പ്രൊഫഷണലുകള്‍ വിലയിരുത്തുന്നത്. ഈ രീതി ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതല്ല എങ്കിലും മനുഷ്യരില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാകാന്‍ സഹായിക്കുന്നു.

Content Highlights : Why do Japanese people put marbles in the bathroom? There's a safety reason behind this idea

To advertise here,contact us