നിങ്ങളുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറില്‍ എത്ര ഗ്യാസ് ബാക്കിയുണ്ടെന്ന് അറിയണോ? വഴിയുണ്ട്

സിലിണ്ടറിലെ ഗ്യാസിന്റെ അളവ് അറിയാന്‍ വളരെ ലളിതമായ ചില വഴികളുണ്ട്

പാചകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഗ്യാസ് സിലിണ്ടറിലെ ഗ്യാസ് തീര്‍ന്നുപോകുമോ?, തീരാന്‍ സമയമായോ? എന്നൊക്കെയുള്ള ആശങ്ക മിക്കവര്‍ക്കും ഉണ്ടാവാം. തിരക്കിട്ട പാചകത്തിനിടയിലോ അതിഥികള്‍ വീട്ടിലെത്തുമ്പോഴോ മറ്റുമാണ് സിലിണ്ടറില്‍ ഗ്യാസ് തീര്‍ന്നുപോകുന്നതെങ്കിലോ? അത് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയായിരിക്കും അല്ലേ. നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ ഗ്യാസ് സിലിണ്ടറില്‍ എത്ര ഗ്യാസ് ബാക്കി വന്നിട്ടുണ്ട് എന്ന് അറിയാന്‍ എന്താണ് വഴിയെന്ന്. അതിന് വ്യത്യസ്തമായ ഒരു വഴിയുണ്ട്.

സാധാരണയായി ചില ആളുകള്‍ സിലിണ്ടറിന്റെ ഭാരം നോക്കി ഇക്കാര്യം കണ്ടുപിടിക്കാറുണ്ട്. വീട്ടില്‍ ഒരു വെയ്‌സിംഗ് മെഷീന്‍ ഉണ്ടെങ്കില്‍ സിലിണ്ടര്‍ അതില്‍ വച്ച് ആകെ ഭാരത്തില്‍ (14.2) നിന്ന് അതിന്റെ നിലവിലുള്ള ഭാരം കുറച്ച് കണക്കാക്കാം. മറ്റൊരു വഴി സ്റ്റൗവിലെ തീജ്വാല നോക്കി മനസിലാക്കാം എന്നതാണ്. എന്നാല്‍ ഇതൊന്നും അല്ലാതെ വളരെ സിമ്പിളായ മറ്റൊരു വഴിയുണ്ട്. അത് എന്താണെന്നറിയാം.

നനഞ്ഞ തുണികൊണ്ട് ഗ്യസിന്റെ അളവ് പരിശോധിക്കുന്ന വഴി

ഒരു നനഞ്ഞ ടവ്വല്‍ ഉപയോഗിച്ച് ഇത് പരിശോധിക്കാന്‍ സാധിക്കും. ഒരു നനഞ്ഞ ടവ്വല്‍ കൊണ്ട് സിലിണ്ടര്‍ പൊതിയുക. കുറച്ച് സമയം കഴിയമ്പോള്‍ ഗ്യാസ് സിലിണ്ടറിന്റെ ഉപരിതലം നനഞ്ഞിരിക്കും. അപ്പോള്‍ ടവ്വല്‍ നീക്കം ചെയ്യാം. ഇനി ഗ്യാസ് സിലിണ്ടറിന്റെ എത്രഭാഗം നനഞ്ഞിട്ടുണ്ടെന്നും എത്രത്തോളം ഭാഗം ഉണങ്ങിയിരിപ്പുണ്ടെന്നും കണക്കാക്കി ഗ്യാസിന്റെ അളവ് കണക്കാക്കാം. അതായത് നനഞ്ഞ ഭാഗം വാതകമുണ്ടെന്നും വെളളം വറ്റി ഉണങ്ങുന്ന ഭാഗം വാതകമില്ലെന്നും സൂചിപ്പിക്കുന്നു.

പാചകവാതക സിലിണ്ടറിന്റെ നിറയ്ക്കുന്ന എല്‍പിജി (ലിക്വിഡ് പെട്രോളിയം ഗ്യാസ്) എന്ന് വിളിക്കുന്നു. വാതകത്തിന്റെ കുറച്ച് ദ്രാവകവും അടങ്ങിയിട്ടുണ്ടെന്ന് അര്‍ഥം. അത്തരം ഒരു സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടറിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വാതകമുണ്ടെങ്കില്‍ ആ ഭാഗം നനഞ്ഞതായി തുടരുകയും മറുവശത്ത് ഗ്യാസ് ഇല്ലെങ്കില്‍ ആ ഭാഗങ്ങള്‍ ശൂന്യമായിട്ടുളള ചൂട് കൊണ്ട് വേഗത്തില്‍ വരണ്ടുപോവുകയും ചെയ്യുന്നു.

Content Highlights :How to check the level of a cooking gas cylinder with a damp cloth

To advertise here,contact us