ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ; മാഡിസം ഡിജിറ്റൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി

വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം, 40-ഓളം സെഷനുകളാണ് MDLF-നു വേണ്ടി മാഡിസം ഡിജിറ്റൽ അണിയറയിൽ ഒരുക്കിയിരിക്കുന്നത്.

ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ (MDLF) ഒന്നാം പതിപ്പിന് തുടക്കമായി. കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമായ മാഡിസം ഡിജിറ്റലാണ് ഈ മേള സംഘടിപ്പിക്കുന്നത്. വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം, 40-ഓളം സെഷനുകളാണ് MDLF-നു വേണ്ടി മാഡിസം ഡിജിറ്റൽ അണിയറയിൽ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 26, 27, 28, മാർച്ച് 01 എന്നീ തിയതികളിൽ, മാഡിസം ഡിജിറ്റലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഫെസ്റ്റിവൽ നടക്കുക. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ, പ്രമുഖർ വേദി അലങ്കരിക്കും.

സമകാലിക ചിന്തയെയും സാംസ്കാരിക ആവിഷ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരായ, ബെന്യാമിൻ, കൽപ്പറ്റ നാരായണൻ, ഷീല ടോമി, വി ജെ ജെയിംസ്, ടി‍ ഡി രാമകൃഷ്ണൻ, എ കെ അബ്ദുൾ ഹക്കീം, ഫ്രാൻസിസ് നൊറോണ, സന്തോഷ് എച്ചിക്കാനം, മുരുകൻ കാട്ടാക്കട, യു കെ കുമാരൻ, അഖിൽ പി. ധർമ്മജൻ, ഷാഹിന കെ റഫീക്ക്, എന്നീ പ്രമുഖർ MDLF-ൽ അണിനിരക്കും. ഇവർ മാത്രമല്ല, സിനിമയും, സം​ഗീതവും, രാഷ്ട്രീയവും സംസാരിക്കാൻ എം ജയചന്ദ്രൻ, മധുപാൽ, ഉണ്ണികൃഷ്ണൻ ആവള, അൻവർ അലി, എസ് ഹരീഷ്, വിനോയ് തോമസ്, ആമിർ പള്ളിക്കൽ, തുടങ്ങിയ കാലാകാരൻമാരുടെ രസകരമായ സംഭാഷണങ്ങളും MDLF-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, പരിസ്ഥിതിവാദം, ശാസ്ത്രം, സുസ്ഥിരത, സ്ത്രീ, മനുഷ്യാവകാശ ലംഘനം, തുടങ്ങിയ ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും MDLF- സംഘടിപ്പിച്ചിട്ടുണ്ട്. അതിനായി, എം സ്വരാജ്, ഹരീഷ് വാസുദേവൻ, സുനിൽ പി ഇളയിടം, കെ അജിത, ഉണ്ണി ബാലകൃഷ്ണൻ, ആന്റോ അഗസ്റ്റിൻ, എതിരൻ കതിരവൻ, പി.കെ. രാജശേഖരൻ, എൻ പ്രശാന്ത് IAS, തുടങ്ങിയ ഒട്ടനേകം പ്രമുഖരാണ് എത്തുന്നത്. ഷിജു ആർ, വി കെ ജോബിഷ്, ദൃശ്യ പത്മനാഭൻ, ആദിൽ മഠത്തിൽ, അശ്വതി ശ്രീകാന്ത്, അഭിജിത്ത്, ഡോ. ബിനീത രഞ്ജിത്ത് തുടങ്ങിയവരാണ് സംവാദങ്ങളും ചർച്ചകളും മൊഡറേറ്റ് ചെയ്യുന്നത്.

ഫെബ്രുവരി 14 പ്രണയദിനത്തിലാണ് MDLF-ന്റെ ലോ​ഗോ പ്രകാശനം നടന്നത്. മൺമറഞ്ഞു പോയ പ്രിയ എഴുത്തുകാരും സാഹിത്യകാരൻമാരും പ്രണയത്തെ വർണ്ണിച്ചെഴുതിയ വരികൾ കടമെടുത്തായിരുന്നു ലോ​ഗോ പ്രകാശനം. വരും വർഷങ്ങളിൽ നടത്താനിരിക്കുന്ന MDLF-ന്റെ മറ്റു പതിപ്പുകളിൽ, അന്താരാഷ്ട്ര എഴുത്തുകാരുടെയും പ്രമുഖരുടേയും സാനിധ്യമുണ്ടാകുമെന്നും, കൂടുതൽ സെഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ വിപുലമായി മേള സംഘടിപ്പിക്കുമെന്നും മാഡിസം ഡിജിറ്റൽ ഉറപ്പ് നൽകിയിട്ടുണ്ട്.

ചുരുങ്ങിയ കാലയളവിൽ തന്നെ, ജനശ്രദ്ധയാകർഷിച്ച മലയാളത്തിലെ ന്യൂ ഏജ് മീഡിയ പ്ലാറ്റ്ഫോമാണ് മാഡിസം ഡിജിറ്റൽ. സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകപിന്തുണ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന മാഡിസം, 2026 ജനുവരിയിൽ അവരുടെ വാർത്താ വെബ്സൈറ്റ് ആയ madismdigital.com വായനക്കാരിലേക്കെത്തിച്ചു. കേരളം ആസ്ഥാനമാക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്.

https://www.instagram.com/madismdigital_literature_fest?igsh=MW9pMzZkYnQ1cXVsYg==

https://madismdigital.com/mdlf-2026?utm_source=ig&utm_medium=social&utm_content=link_in_bio&fbclid=PAZnRzaAQL4i9leHRuA2FlbQIxMQBzcnRjBmFwcF9pZA8xMjQwMjQ1NzQyODc0MTQAAafBA9pMW021w5SA67KOD5B-hdrhqBjrTy0KzRR8Xuk_gE2og_vGzTRqNEN0qg_aem_8Dut2uK2voWniFpjORkwiQ

https://youtube.com/@madismdigital?si=7C0b8NwV6HI6NDPf

Content Highlights: Asias First E literature Festival madism digital

To advertise here,contact us