സാങ്കേതിക വിദ്യയുടെ വ്യാപ്തി വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത് പലതരത്തിലുള്ള ചൂഷണങ്ങളും നടക്കുന്നുണ്ട്. അത്തരത്തിലുളള ഒന്നാണ് സെക്സ്റ്റിംഗ്. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ യുഎസില്‍ സെക്സ്റ്റിംഗ് ചെയ്യുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പാര്‍ട്ട് വന്നിരുന്നു. കണക്കനുസരിച്ച് 32 ശതമാനം പേര്‍ക്ക് ഒരു സെക്സ്റ്റിംഗ് എങ്കിലും ലഭിച്ചിട്ടുണ്ടെന്നും ഏകദേശം നാലില്‍ ഒരാള്‍ ഇത് ചെയ്തിട്ടുണ്ടെന്നും ജേണല്‍ ഓഫ് അഡോളസെന്റ് ഹെല്‍ത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലൈംഗികത പ്രകടമാക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, അല്ലെങ്കില്‍ വീഡിയോകള്‍ എന്നിവയൊക്കെ ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പങ്കിടുന്നതിനെയാണ് സെക്സ്റ്റിംഗ് എന്ന് വിളിക്കുന്നത്. ഹൈപ്പര്‍ കണക്റ്റഡ് ഡിജിറ്റല്‍ ലോകകത്ത് വളരുന്ന കൗമാരക്കാര്‍ക്കിടയില്‍ ഇത് കൂടുതല്‍ സാധാരണമായിരിക്കൊണ്ടിരിക്കുകയാണ്. പല കൗമാരക്കാരും ഇതില്‍ ആകൃഷ്ടരുമാണ്.
ഇത്തരത്തിലുളള ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ ഉദ്ദേശിക്കുന്ന സ്വീകര്ത്താവിനപ്പുറത്തേക്ക് വ്യാപിക്കുകയും സൈബര്‍ ഭീഷണിയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.മൂന്നാം കക്ഷികള്‍ക്ക് ഉള്ളടക്കം എളുപ്പത്തില്‍ ഫോര്‍വേര്‍ഡ് ചെയ്യാന്‍ കഴിയുന്നതിനാല്‍ സെക്സ്റ്റിംഗ് ഉയര്‍ന്ന അപകടസാധ്യതയുളള കാര്യമായി മനശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. പങ്കാളിയുമായി മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കൗമാരക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലെ ബന്ധത്തിന് പുറത്തുളള ഒരാള്‍ക്ക് സെക്സ്റ്റുകള് അയച്ച കൗമാരക്കാര്‍ ഇവരില്‍ ഉണ്ടായിരുന്നു. ഇതില്‍ സമ്മതമില്ലാതെ അവരുടെ ചിത്രം പങ്കിടാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ലൈംഗിക ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത ഏകദേശം അഞ്ച് മടങ്ങ് കൂടുതലുമാണ്. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികള്‍ക്കാണ് സെക്സ്റ്റേഷന് ലഭിക്കാനുള്ള സാധ്യത.
പുതിയ പഠനത്തിലൂടെ സെക്സ്റ്റിംഗിനെക്കുറിച്ചും അതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും 13 നും 17 വയസിലും ഇടയില്‍ പ്രായമുള്ളവരിലാണ് സര്‍വ്വേ നടത്തിയത്. അശ്ലീല ഉള്ളടക്കം കൗമാരക്കാരില്‍ പകുതിയോളം പേരും മറ്റുളളവരുമായി അവരുടെ അനുവാദമില്ലാതെ പങ്കിട്ടതായും പറയുകയുണ്ടായി. ഇതില്‍ പ്രായംകുറഞ്ഞ കൗമാരക്കാരിലാണ് കൂടുതല്‍ അപകടസാധ്യത ഉള്ളത്. 13 വയസുള്ളവരില്‍ 60 ശതമാനത്തിലധികംപേര്‍ തങ്ങളുടെ ചിത്രം അനുവാദമില്ലാതെ പങ്കിട്ടതായി പറഞ്ഞപ്പോള്‍ 41 ശതമാനം പേര് ലൈംഗിക അതിക്രമത്തിന് ഇരയായതായി പറഞ്ഞു.
ചില കൗമാരക്കാരില്‍ സെക്സ്റ്റിംഗ് നിരുപദ്രവകരമാണെന്ന് കാണുമ്പോള്‍ മറ്റ് ചിലരില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. മാനസികവും വൈകാരികവുമായ ആരോഗ്യത്തെ ഇത് ബാധിക്കുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്.ഉത്കണ്ഠ, വിഷാദം, ആത്മാഭിമാനക്കുറവ് ഇവയെല്ലാം പ്രത്യാഘാതങ്ങളായി സംഭവിക്കാം. കൗമാരക്കാരുടെ ഇടയില്‍ ഡിജിറ്റല്‍ ഉപയോഗത്തെക്കുറിച്ചും അതിന്റെ പരിധികളെക്കുറിച്ചും അവബോധം വരുത്തേണ്ടതുണ്ടെന്ന് പഠനം അടിവരയിടുന്നു.
Content Highlights :What is sexting? What are its harms? A study reported that the number of teens in the US who are sexting has increased.