'ജയ് ഹോ'; റോഡ് മുഴുവന്‍ പാട്ട് ; ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കല്‍ റോഡ് തുറന്നു

ഈ റോഡിലൂടെ പോയാല്‍ നല്ല പാട്ട് ആസ്വദിച്ച് യാത്ര ചെയ്യാം

യാത്രചെയ്യുമ്പോള്‍ സാധാരണയായി വാഹനങ്ങളില്‍ പാട്ട് വയ്ക്കാറുണ്ടല്ലേ? നല്ല പാട്ടൊക്കെ കേട്ട് ആസ്വദിച്ച് വാഹനമോടിച്ച് പോകാം. എന്നാല്‍ റോഡിലൂടെ കാര്‍ ഓടിച്ച് പോകുമ്പോള്‍ റോഡില്‍ നിന്ന് പാട്ട് കേട്ടുകൊണ്ടിരുന്നാലോ?. അടിപൊളി ആയിരിക്കുമല്ലേ. എന്നാല്‍ അങ്ങനെ ഒരു റോഡ് ഇതാ ഇന്ത്യയില്‍ തുറന്നിട്ടുണ്ട് .ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(ബിഎംസി)ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റല്‍ റോഡാണ് ഈ മ്യൂസിക്കല്‍ റോഡ്.

വാഹനമോടിക്കുമ്പോള്‍ റോഡില്‍ നിന്ന് 'ജയ് ഹോ' എന്ന ഗാനമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. ഈ സംഗീതം യാദൃശ്ചികമായി തിരഞ്ഞെടുത്തതല്ല. ദേശസ്‌നേഹ പ്രമേവും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമെന്ന് കണക്കിലെടുത്താണ് ഈ ഗാനം തിരഞ്ഞെടുത്തത്. 'സ്‌ളം ഡോഗ് മില്ലെനെയര്‍' എന്ന ചിത്രത്തിന് വേണ്ടി എആര്‍ റഹ്‌മാന്‍ ആണ് ജയ് ഹോ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്.

നരിമാന്‍ പോയിന്റിലും വോര്‍ലിക്കും ഇടയിലുള്ള ഭാഗത്തുള്ള റോഡിലാണ് സംഗീതം കേള്‍ക്കാന്‍ സാധിക്കുന്നത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഗ്രൂവ്‌സ് എന്ന റംബിള്‍ സ്ട്രിപ്പുകള്‍ റോഡില്‍ നിര്‍മ്മിച്ചിച്ചിട്ടുണ്ട്. ഒരു വാഹനം മണിക്കൂറില്‍ 60-80 കിലോമീറ്റര്‍ വേഗതയില്‍ അതിന് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ടയറും റോഡും തമ്മിലുള്ള ഘര്‍ഷണം വൈബ്രേഷനുകള്‍ ഉണ്ടാക്കുന്നു. ആ വൈബ്രേഷനുകള്‍ ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെയാണ് പാട്ട് കേള്‍ക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ പരീക്ഷണവും ലോകത്തിലെ അഞ്ചാമത്തെ പരീക്ഷണവുമാണിതെന്ന് ബ്രിഹാന്‍ മുംബൈ പ്രിന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഹംഗറി, ജപ്പാന്‍, ദക്ഷിണ കൊറിയ, യുഎഇ എന്നിവിടങ്ങളിലാണ് ഇതിന് മുന്‍പ് മ്യൂസിക്കല്‍ റോഡുകള്‍ പരീക്ഷിച്ചിട്ടുള്ളത്.

Content Highlights : India's first musical road opens. If you travel along this road, you can enjoy good music while traveling.

To advertise here,contact us