നിങ്ങള്‍ യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കുന്നവരാണോ? ഇങ്ങനെ ഇരിക്കുന്നവരാണെങ്കില്‍ പണി കിട്ടും

പലരും തെറ്റായ രീതിയിലാണ് ക്ലോസറ്റ് ഉപയോഗിക്കുന്നത്

യൂറോപ്യന്‍ ക്ലോസറ്റുകളുടെ ഉപയോഗം ഇന്ന് സാധാരണമാണ്. പക്ഷേ ചിലരെങ്കിലും ഇത് തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നത്. തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് വിട്ടുമാറാത്ത പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പാശ്ചാത്യ ടോയ്‌ലറ്റുകളിലെ ഇരിപ്പുവശങ്ങള്‍ ദഹനവ്യവസ്ഥയില്‍ ചെലുത്തുന്ന ദോഷങ്ങളേക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. പാശ്ചാത്യ ടോയ്‌ലറ്റുകളുടെ തെറ്റായ ഉപയോഗം മലബന്ധം, മൂലക്കുരു, നീര്‍വീക്കം, കുടല്‍ രോഗം(IBD), അപ്പെന്‍ഡിസൈറ്റിസ് തുടങ്ങി ഹൃദയാഘാതം വരെ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഇരിപ്പ് സ്ഥാനം തെറ്റാകുമ്പോള്‍ ഉണ്ടാകുന്ന അപകടം എന്തൊക്കെയാണ്

തെറ്റായ രീതിയില്‍ ഇരിക്കുകയും ശോചന സുഗമമാകാന്‍ ബലം കൊടുക്കുകയും ചെയ്യുമ്പോള്‍ മലദ്വാരത്തിന് ചുറ്റുമുളള ഞരമ്പുകള്‍ വീര്‍ക്കാനും പൈല്‍സ് ഉണ്ടാകാനും കാരണമാകും. ദീര്‍ഘകാലം വിസര്‍ജ്യം കുടലില്‍ കെട്ടിക്കിടക്കുന്നത് അണുബാധയ്ക്കും അപ്പന്‍ഡിസൈറ്റിസ് വീക്കത്തിനും കാരണമാകും.

തെറ്റായ ഇരിപ്പ് സ്ഥാനം

സാധാരണയായി ഒരു വ്യക്തി ഒരു കസേരയില്‍ ഇരിക്കുന്നതുപോലെയാണ് യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്നത്. ഈ ഇരുപ്പ് അടിസ്ഥാനപരമായി 90 ഡിഗ്രി സ്ഥാനമാണ്. ഇങ്ങനെ ഇരിക്കുന്നത് കുടലിന്റെ ചലനങ്ങളെ തടസ്സപ്പെടുത്തുന്നു. ഇങ്ങനെ 90 ഡിഗ്രിയില്‍ ഇരിക്കുമ്പോള്‍ കുടലിന്റെ അവസാന ഭാഗത്തുള്ള പേശികള്‍ (puborectalis muscle) പൂര്‍ണമായി അയയില്ല. ഇത് ശോധന തടസ്സപ്പെടുത്തുന്നു. ഇത് കുടലില്‍ അധിക സമ്മര്‍ദ്ദം ചെലുത്താനും ഇടയാക്കുന്നു. മാത്രമല്ല പലരും യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരിക്കുമ്പോള്‍ മുകള്‍ഭാഗം മുന്നോട്ട് വളച്ചാണ് ഇരിക്കാറുളളത്. അങ്ങനെ ഇരിക്കുന്നത് മലവിസര്‍ജനം എളുപ്പമാകും എന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ സംഭവിക്കുന്നത് നേരെ വിപരീതമാണ്.

എങ്ങനെയാണ് യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരിക്കേണ്ട യഥാര്‍ഥ രീതി

കസേരയില്‍ ഇരിക്കുന്നതുപോലുളള 90 ഡിഗ്രി ഇരിപ്പ് സ്ഥാനത്തില്‍നിന്ന് മാറി കാലുകള്‍ നിലത്ത് വയ്ക്കാതെ 6-7ഇഞ്ച് ഉയരമുള്ള ഒരു ചെറിയ സ്റ്റൂള്‍ പാദത്തിനടിയില്‍ വയ്ക്കുക. ഇത് കാലുകള്‍ 35 ഡിഗ്രി ആംഗിളില്‍ ഉയര്‍ന്നിരിക്കാന്‍ സഹായിക്കും. ഇരിക്കുമ്പോള്‍ നേരെ ഇരിക്കാതെ അല്‍പ്പം മുന്‍പോട്ട് ചാഞ്ഞ് ഇരിക്കുക. ഇത് കുടല്‍ നേരെയാക്കാന്‍ സഹായിക്കും. അപ്പോള്‍ ശോചന എളുപ്പമാകും.

Content Highlights :If the European closet is used incorrectly, it can cause many health problems. How to Sit in a European Closet Properly

To advertise here,contact us