ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തില് ആധാര്കാര്ഡിന്റെ പ്രാധാന്യം വിലപ്പെട്ടതാണ്. മൊബൈല് ഫോണ് കണക്ഷന് എടുക്കുന്നത് മുതല് സര്ക്കാര് സബ്സിഡികള് ഫയല് ചെയ്യാനും നികുതി അടയ്ക്കാനുംവരെ ആധാറിന്റെ 12 അക്ക നമ്പര് ഉപയോഗപ്രദമാണ്. പലര്ക്കും ആധാര്കാര്ഡ് നഷ്ടപ്പെടുകയോ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല് നമ്പര് കാലഹരണപ്പെടുകയോ പോലുള്ള പ്രശ്നങ്ങള് നേരിട്ടിട്ടുണ്ട്. ഈ പ്രശ്നങ്ങള് പലതും പരിഹരിക്കപ്പെടുമെന്ന് വാഗ്ധാനം ചെയ്യുന്ന ആധാര് ആപ്പിന്റെ പൂര്ണ്ണപതിപ്പാണ് UIDAI (Unique Identification Authority of India) വാഗ്ധാനം ചെയ്യുന്നത്.
ആധാറിന്റെ പുതിയ ആപ്പ് വഴി കോണ്ടാക്ട് വിവരങ്ങള് ഡിജിറ്റലായി പങ്കിടാന് സാധിക്കും. എവിടെയെങ്കിലും ആവശ്യത്തിനായി ആധാര് ഐഡി നല്കേണ്ടിവന്നാലോ, ഫിസിക്കല് ഐഡി കയ്യില് ഇല്ലെങ്കിലോ നിങ്ങള്ക്ക് ആപ്പ് ഉപയോഗിക്കാം. ആധാറില് നിങ്ങളുടെ മൊബൈല് നമ്പര് മാറ്റാനും കഴിയും.
പുതിയ ആധാര് ആപ്പിന്റെ പ്രധാന സവിശേഷിതകള്
- സെലക്ടീവ് ഷെയര്- ആവശ്യമുള്ളത് മാത്രം പങ്കിടാം
- ബയോമെട്രിക് ലോക്ക് - പൂര്ണ്ണ സുരക്ഷയ്ക്കായി ഒറ്റ ടാപ്പ് പരിരക്ഷ ലഭിക്കും
- ഒരു ഫോണില് ഒന്നിലധികം ആധാര് പ്രൊഫൈലുകള് കൈകാര്യം ചെയ്യാം.
- ഓഫ്ലൈന് വേരിഫിക്കേഷന് - ഐഡന്റിറ്റി സുരക്ഷിതമായും തല്ക്ഷണമായും പരിശോധിക്കാം.
- മൊബൈല് നമ്പര് അപ്ഡേറ്റ് -Aadhaar face authentication ഉപയോഗിച്ച് മൊബൈല് നമ്പര് അപ്ഡേറ്റ് ചെയ്യാം.
ആധാറിന്റെ ഉപയോഗങ്ങള് എന്തൊക്കെ
- ഗവണ്മെന്റിന്റെ പല പദ്ധതികളുടെ ആവശ്യങ്ങള്ക്കും ആധാര് ഉപയോഗം നിര്ബന്ധമാണ്.
- കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് ആധാറിനെ ഒരു സാധുവായ തിരിച്ചറിയല് രേഖയായി കണക്കാക്കുന്നു.
- പാസ്പോര്ട്ടിന് അപേക്ഷിക്കാനും ബാങ്ക് അക്കൗണ്ടുകളോ ഇന്ഷുറന്സ് അക്കൗണ്ടുകളോ തുറക്കാനും ഇത് ആവശ്യമാണ്.
- മൊബൈല്ഫോണ് കണക്ഷനുകള് ലഭിക്കണമെങ്കില് ആധാര് നമ്പര് നല്കേണ്ടതുണ്ട്.
- ഐആര്സിടിസിയില് റെയില്വേ ടിക്കറ്റുകള് വാങ്ങുന്നതിനും ഇളവുകള് ലഭിക്കുന്നതിനും പോലും 12 അക്ക നമ്പര് ആവശ്യമാണ്. ആദ്യ ദിവസത്തെ ഓണ്ലൈന് ടിക്കറ്റ് ബുക്കിംഗുകള്ക്ക് ഇപ്പോള് ആധാര് നിര്ബന്ധമാണ്.
- ആധാര്-സീഡിംഗ് ഡ്യൂപ്ലിക്കേറ്റ് എന്ട്രികള് കണ്ടെത്താനും സഹായിക്കുന്നു.
- പൊതുവിതരണ സമ്പ്രദായ (പിഡിഎസ്) ഗുണഭോക്താക്കള്, പഴയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്ആര്ഇജിഎസ്) പ്രകാരം പങ്കെടുക്കുന്നത് ആധാര് ഉപയോഗിച്ചാണ്.
- ഓണ്ലൈനായി ആദായനികുതി പൂരിപ്പിക്കുന്നതിന് നിങ്ങളുടെ പാന് ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
Content Highlights :What are the main uses of Aadhaar? What are the benefits of Aadhaar app?