ഇന്നത്തെ കാലത്ത് മദ്യപിക്കുക എന്നത് വളരെ സാധാരണമായ ഒന്നായി മാറി. പാർട്ടി, കല്യാണം, ഒത്തുചേരലുകൾ എന്നിവയിലെല്ലാം മദ്യമിപ്പോൾ സ്ഥിരം സാന്നിധ്യമാണ്. പല തരത്തിലാണ് ആളുകൾ മദ്യപിക്കുന്നത്. ചിലർ വെള്ളം ചേർത്ത് മദ്യപിക്കുമ്പോൾ മറ്റുചിലർ മദ്യത്തിനൊപ്പം സോഡ, ജ്യൂസ്, കോൾഡ് ഡ്രിങ്ക്സ് എന്നിവ ചേർത്താണ് കുടിക്കുക. രുചിയാണ് പ്രധാന കാരണം. പക്ഷേ കോൾഡ് ഡ്രിങ്ക്സ് അല്ലെങ്കിൽ ജ്യൂസ് ചേർത്ത് മദ്യം കുടിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് പലരും മനസിലാക്കിയിട്ടില്ല.
മദ്യത്തിനൊപ്പം ജ്യൂസോ കോൾഡ് ഡ്രിങ്ക്സോ ചേർത്താണ് കഴിക്കുന്നതെങ്കിൽ മുഴുവന് ജല ഉപഭോഗം കുറയ്ക്കും. ഇത് ഡീഹൈഡ്രേഷനിലേക്ക് നയിക്കും. കോൾഡ് ഡ്രിങ്ക്സിലും ജ്യൂസിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും. ഇത് മദ്യവുമായി മിക്സാക്കി ശരീരത്തിലെത്തുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ഇത് പ്രമേഹ രോഗികൾക്കും മറ്റ് ആരോഗ്യ പ്രശ്നം ഉള്ളവർക്കും അപകടമാണ്.
മധുരമുള്ളവ ചേർത്ത് മദ്യപിക്കുമ്പോൾ ടേസ്റ്റിന് നല്ല വ്യത്യാസമുണ്ടാകും. ഇതിന്റെ ഫലമായി ആളുകൾ അറിയാതെ തന്നെ അളവിൽ കൂടുതൽ മദ്യം കഴിക്കും ഇത് ലഹരിയുടെയും മദ്യം മൂലമുള്ള വിഷബാധയുടെയും സാധ്യത ഉയർത്തും.
അമിതമായി മദ്യപിച്ചാൽ, അതും മധുരം കൂടിയ ബീവറേജിനൊപ്പം ചേർത്താണ് കുടിക്കുന്നതെങ്കിൽ ഇത് ഹൃദയത്തിനും രക്തകുഴലുകൾക്കും അധിക സമ്മർദം ഉണ്ടാക്കും. അമിതമായി മദ്യപിച്ചാൽ, അതും കോൾഡ് ഡ്രിങ്ക്സോ ജ്യൂസോ ചേർത്താണ് കഴിക്കുന്നതെങ്കിൽ ശരീരത്തിന് അത് ഹാനികരമാണ്. ഇത് തലകറക്കം, ഛർദി എന്നിവയ്ക്ക് കാരണമാകും. ചില സമയങ്ങളിൽ ബോധംകെട്ട് വീഴാനും സാധ്യതയുണ്ട്.
Content Highlights: Mixing alcohol with cold drinks or juices may seem appealing but it can lead to several health issues. This combination can cause faster intoxication, dehydration, and contribute to long-term health risks