റിസപ്ഷനിസ്റ്റില്ല, സ്വാഗതം ചെയ്യുന്നത് ഡിനോസറുകൾ! ഈ ഹോട്ടൽ ഇത്തിരി സ്‌പെഷ്യലാണ്, വീഡിയോ

നാഗസാക്കിയിലെ Huis Ten Bosch തീം പാർക്കിൽ 2015 മാർച്ചിലാണ് ഈ ഹോട്ടൽ ആദ്യമായി പ്രവർത്തനം ആരംഭിക്കുന്നത്

റിസപ്ഷനിസ്റ്റില്ല, സ്വാഗതം ചെയ്യുന്നത് ഡിനോസറുകൾ! ഈ ഹോട്ടൽ ഇത്തിരി സ്‌പെഷ്യലാണ്, വീഡിയോ
dot image

ഒരു ഹോട്ടലിൽ ചെല്ലുമ്പോൾ നിങ്ങളെ സ്വീകരിക്കാനെത്തുന്നത് ഡിനോസറുകൾ ആണെങ്കിലോ? ഒന്നുകിൽ നിങ്ങൾ അമ്പരക്കും അല്ലെങ്കിൽ ഭയപ്പെടുമല്ലേ? ജപ്പാനിലെ Henn na ഹോട്ടലിലെത്തിയാൽ നിങ്ങൾക്ക് ഇത്തരമൊരു അപൂർവ ദൃശ്യം കാണാം. നിങ്ങളെ സ്വാഗതം ചെയ്യാൻ അവിടെയുള്ളത് ഡിനോസർ റോബോർട്ടുകളാണ്. ഹോട്ടൽ റൂമിലേക്ക് നിങ്ങളെ ആനയിക്കുന്നതും കോമൺ റൂമുകളിൽ നിങ്ങളുടെ സഹായത്തിനെത്തുന്നതും എല്ലാം റോബോർട്ടുകൾ. വ്യക്തമായി പറഞ്ഞാൽ ഡിനോസർ റോബോർട്ടുകൾ. ഇവിടെ നിങ്ങൾക്ക് മനുഷ്യരുമായി വളരെ കുറച്ച് മാത്രം ഇടപെട്ടാൽ മതി. സാമൂഹിക ഇടപെടലുകളിൽ മാനസികമായി അത്രയും കംഫർട്ട് അല്ലാത്തവർക്ക് ഇഷ്ടമാകും ഇവിടം.

സ്‌കൈമാർക്ക് എയർലൈൻസിന്റെ സ്ഥാപകനായ ഹിഡിയോ സവാഡയാണ് പരമ്പരാഗതമായ റിസപ്ഷണിസ്റ്റ് രീതിയെ പൊളിച്ചെഴുതാനുള്ള തീരുമാനം മുന്നോട്ടുവച്ചത്. മാത്രമല്ല റോബോർട്ടുകളുടെ സഹായത്തോടെ എളുപ്പത്തിൽ ചെക്ക് ഇൻ ചെയ്യാം. ഇന്ന് Henn na ലോഡ്ജിങ്ങിന് നിരവധി പ്രോപർട്ടികളാണ് ജപ്പാനിലുടനീളമുള്ളത്.

Henn na Hotel

ജാപ്പനീസും ഇംഗ്ലീഷും സംസാരിക്കുന്ന റോബോർട്ടുകളാകും നിങ്ങൾ ഹോട്ടലിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളെ കാത്തിരിക്കുക. അതിഥികൾക്ക് അവർക്ക് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാം. പിന്നീടുള്ള പ്രക്രിയിയിലെല്ലാം നിങ്ങളെ ഗെയ്ഡ് ചെയ്യുന്നത് മനുഷ്യന്റെ രൂപവും സ്വഭാവവുമുള്ള റോബോർട്ടുകളാകും.

നാഗസാക്കിയിലെ Huis Ten Bosch തീം പാർക്കിൽ 2015 മാർച്ചിലാണ് ഈ ഹോട്ടൽ ആദ്യമായി പ്രവർത്തനം ആരംഭിക്കുന്നത്. സ്റ്റാഫുകളെല്ലാം റോബോർട്ടുകളായ ഈ ഹോട്ടൽ ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. രൂപകൽപനയിലും സാങ്കേതികവിദ്യയിലും മികച്ചുനിൽക്കുന്ന ഇവിടം അപൂർവവും മറക്കാനാവാത്ത അനുഭവമാകും നൽകുക. ഗസ്റ്റുകൾക്ക് അവരുടെ സൗകര്യത്തിനായി ടാബ്ലെറ്റുകൾ ഉൾപ്പെടെയാണ് നൽകുക.

മാട്രസുകൾ ശരീരത്തിലെ ചൂടിന് അനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്ന സംവിധാനം, ചെക്ക് ഇൻ ചെയ്യാനും ചെക്ക് ഔട്ട് ചെയ്യാനും അഡ്വാൻസ്ഡായ മെഷനീകൾ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. 20 Henn na ഹോട്ടലുകളാണ് ജപ്പാനിലുടനീളുമള്ളത്. സൗത്ത് കൊറിയയിലെ സോൾ, യുഎസിലെ ന്യൂയോർക്ക് എന്നിവടങ്ങളിലും ഇവർക്ക് ബ്രാഞ്ച് ഉണ്ട്. ഓരോ ഹോട്ടലും ഉപഭോക്താക്കൾക്കായി പ്രത്യേക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന ആകർഷകങ്ങളായ ഇടങ്ങളുടെയോ പ്രധാന റെയിൽവേ സ്റ്റേഷനുകൾക്കോ സമീപമാകും ഇവ സ്ഥിതി ചെയ്യുന്നത്.

ഡിജിറ്റൽ ചെക്ക് ഇൻ പ്രക്രിയയിൽ നിങ്ങളെ സഹായിക്കുന്നതിന് ഒരു റോബോർട്ട് ഉണ്ടാകും. പിന്നാലെ കീ കാർഡും റെസീപ്റ്റും വാങ്ങാം. റൂമിനുള്ളിൽ നിങ്ങളെ സ്വാഗതം ചെയ്യാനും ഒരു റോബോർട്ട് ഉണ്ടാകും. ഹോട്ടലിലെ സൗകര്യങ്ങൾ വിശദീകരിക്കുക, പാട്ടുപാടി തരിക, കാലാവസ്ഥ പ്രവചനം പുത്തൻ അപ്പ്‌ഡേറ്റുകൾ എന്നിവയെല്ലാം വിശദീകരിക്കാനും റോബോർട്ടുകൾ സജ്ജമാണ്. അതിഥികൾക്ക് പൈജാമ സെറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഹോട്ടലിൽ റെസ്റ്റോറന്റുകളും കഫേകളും പ്രവർത്തിക്കുന്നുണ്ട്. ഗസ്റ്റുകൾക്ക് ഭക്ഷണം, പാനീയങ്ങൾ, ഡിസേർട്ട് എന്നിവയും ലഭിക്കും.

Content Highlights: Japan's Henn na hotel having Dinosaur Robots as Receptionist

dot image
To advertise here,contact us
dot image