എന്താണ് തീ; അത്‌ ഖരവും ദ്രാവകവും വാതകവും അല്ല ; പിന്നെ എന്തായിരിക്കും?

തീ നമ്മുടെ ദിനചര്യയുടെ അവിഭാജ്യ ഘടകമാണ്? എങ്കിലും അഗ്നിയെക്കുറിച്ച് നമുക്ക് അറിയാത്ത പല കാര്യങ്ങളുമുണ്ട്

മനുഷ്യന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത അവിഭാജ്യ ഘടകമാണ് തീ അല്ലെങ്കില്‍ അഗ്നി. ഭക്ഷണം പാകം ചെയ്യാനും, ചൂട് ലഭിക്കാനും വെളിച്ചം ലഭിക്കാനും എല്ലാം തീ ഉപയോഗിക്കാറുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് തീ ? അഗ്നിക്ക് പിന്നിലുള്ള ശാസ്ത്രം എന്താണ്?

തീ ഖരമോ ദ്രാവകമോ വാതകമോ ആണോ ?

തീയ്ക്ക് സ്ഥിരമായ ആകൃതി ഇല്ലാത്തതുകൊണ്ട് അത് ഖരം അല്ല, ഒഴുകുന്ന ദ്രാവക ഗുണങ്ങള്‍ ഇല്ലാത്തതുകൊണ്ട് അത് ദ്രാവകമല്ല, തീയിലില്‍ വാതകങ്ങള്‍ ഉണ്ടെങ്കിലും അത് വാതകമല്ല. പ്രപഞ്ചത്തില്‍ തീയുളള ഒരേയൊരു ഇടം ഭൂമി മാത്രമാണ്.

തീ നിര്‍മ്മിച്ചിരിക്കുന്നത് ?

ജ്വലനം എന്ന രാസ പ്രവര്‍ത്തനത്തിന്റെ ഫലമാണ് തീ. ignition point എന്നറിയപ്പെടുന്ന ജ്വലന പ്രതിപ്രതിപ്രവര്‍ത്തനത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ തീജ്വാലകള്‍ ഉണ്ടാകുന്നു. കാര്‍ബണ്‍ഡൈ ഓക് സൈഡ്, ജലബാഷ്പം, ഓക്‌സിജന്‍, നൈട്രജന്‍ എന്നിവയെല്ലാം തീ ജ്വാലകളില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ തീ കത്താന്‍ ഓക്‌സിജന്‍ ആവശ്യമില്ല. ഒരു തീ ജ്വാല, അതിന്റെ ഇന്ധനം, വെളിച്ചം,തീയെ സൃഷ്ടിക്കുകയും അത് ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഖരവസ്തുക്കള്‍, വാതകങ്ങള്‍ എന്നിവയുടെ മിശ്രിതമാണ്.

അഗ്‌നി പ്രധാനമായും പ്ലാസ്മ എന്നറിയപ്പെടുന്ന ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ്. എന്നിരുന്നാലും, ഒരു ജ്വാലയുടെ ചില ഭാഗങ്ങളില്‍ ഖരവസ്തുക്കളും വാതകങ്ങളും അടങ്ങിയിരിക്കുന്നു. തീയുടെ കൃത്യമായ രാസഘടന ഇന്ധനത്തിന്റെയും അതിന്റെ ഓക്‌സിഡൈസറിന്റെയും സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. മിക്ക തീജ്വാലകളിലും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ജലബാഷ്പം, നൈട്രജന്‍, ഓക്‌സിജന്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. തീയെ നമുക്ക് കാണാന്‍ കഴിയുന്നത് യഥാര്‍ഥത്തില്‍ അയോണൈസ്റ്റ് ഗ്യാസുകള്‍ (പ്ലാസ്മയ്ക്ക് അടുത്ത അവസ്ഥ)ചൂടേറ്റ് പ്രകാശിക്കുന്നതിനാലാണ്.

തണുത്ത തീ അല്ലെങ്കില്‍ കോള്‍ഡ് ഫയര്‍ എന്താണ്

തീജ്വാലകള്‍ ഉത്പാദിപ്പിക്കുന്ന രാസ പ്രവര്‍ത്തനം ബാഹ്യതാപനില ഉള്ളതായതിനാല്‍ തീ ചൂടും വെളിച്ചവും നല്‍കുന്നു. എന്നാല്‍ ചിലപ്പോള്‍ അവയ്ക്ക് ചൂട് കുറവായിരിക്കും കാരണം 400 ഡിഗ്രി C (752 ഡിഗ്രി F) താപനിലയില്‍ താഴെ കത്തുന്ന തീയെ കോള്‍ഡ് ഫയര്‍ എന്നാണ് പറയുന്നത്. ഈ താപനിലയില്‍ തീയുടെ ജ്വാല അദ്യശ്യമാണ്. ഭൂമിയില്‍ തണുത്ത തീ അല്ലെങ്കില്‍ കോള്‍ഡ് ഫയര്‍ അസാധാരണമാണെങ്കിലും ശാസ്ത്രജ്ഞര്‍ അത് ബഹിരാകാശത്ത് ഉത്പാദിപ്പിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് തീ ചിലപ്പോള്‍ നീല നിറത്തില്‍ കത്തുന്നത്?

ചൂടുള്ള വാതകങ്ങള്‍ ഭാരം കുറഞ്ഞ് ഉയരുന്നതിനാലാണ് ജ്വാല ഉയരുന്നത്. ജ്വാല എപ്പോഴും ഉയര്‍ന്നാണ് നില്‍ക്കുന്നത്. പക്ഷേ കരി തണുക്കുകയും നമുക്ക് കാണാന്‍ സാധിക്കുകയും ചെയ്യും. തീജ്വാലകളുടെ നിറം ചുവപ്പിന്റെയും ഓറഞ്ചിന്റെയും തിളക്കത്തില്‍ മാത്രം ഒതുങ്ങുന്നില്ല. നമ്മളില്‍ മിക്കവരും ഒരു നീല ജ്വാലയും കണ്ടിട്ടുണ്ടാകും.തീ ജ്വാലയുടെ നിറം ഓക്‌സിജന്‍ വിതരണത്തെ സ്വാധീനിക്കുന്നു. അതായത് കുറഞ്ഞ ഓക്‌സിജന്‍ ഉള്ള തീയില്‍ കത്താത്ത ഇന്ധന കണികകള്‍ അടങ്ങിയിരിക്കുന്നു. ഇത് മഞ്ഞ തിളക്കത്തിലേക്ക് നയിക്കുന്നു. ഉയര്‍ന്ന ഓക്‌സിജന്‍ ഉള്ള തീയില്‍ നീല നിറം ഉണ്ടാകുന്നു. അതിന്റെ തീജ്വാലകള്‍ ഏറ്റവും ചൂടേറിയതാണ്. മറ്റ് നിറങ്ങളെപ്പോലെ നീല ജ്വാലയും ഒരു രാസപ്രവര്‍ത്തനത്തിന്റെ നേരിട്ടുള്ള ഫലമാണ്. കാര്‍ബണും ഹൈഡ്രജനും നീല, വയലറ്റ് ജ്വാലകള്‍ ഉത്പാദിപ്പിക്കുന്നു.

Content Highlights :Fire is neither solid, liquid, nor gas; then what is it?

To advertise here,contact us