കട്ടിലിനടിയില്‍ സൂക്ഷിക്കരുതാത്ത വസ്തുക്കള്‍; കാരണം എന്താണെന്നറിയാം

കട്ടിലിനടിയില്‍ വിവിധ വസ്തുക്കള്‍ സൂക്ഷിക്കുന്നത് എങ്ങനെയാണ് ദോഷകരമാകുന്നത്

പല വീടുകൡലും ആവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇടമാണ് കട്ടിലിനടിയിലെ സ്ഥലം. ഉപയോഗ ശൂന്യമായ പല വസ്തുക്കളും കട്ടിലിനടിയില്‍ വച്ചാല്‍ ആരും കാണില്ല, അതവിടെ ഇരുന്നോളും എന്ന് കരുതുന്നവരാണോ നിങ്ങള്‍? പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലേ? എന്നാല്‍ അതത്ര ശരിയായ പ്രവണതയല്ല. കട്ടിലിനടിയില്‍ സൂക്ഷിക്കുന്ന പല വസ്തുക്കളും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും വസ്തുക്കള്‍ നശിക്കാനിടയാക്കുകയും ചെയ്യും. കട്ടിലിനടിവശം ഇടുങ്ങിയതായതുകൊണ്ട് വസ്തുക്കള്‍ അവിടുത്തെ വായൂ സഞ്ചാരം കുറയാനും വേഗത്തില്‍ പൊടി അടിഞ്ഞുകൂടാനും ഇടയാക്കും.

പുതപ്പുകള്‍, തലയണകള്‍, തുണിത്തരങ്ങള്‍

തുണികള്‍ പൊടിപടലങ്ങളെ കാന്തം പോലെ ആകര്‍ഷിക്കുന്നു.അതായത് തുണികളില്‍ എളുപ്പത്തില്‍ പൊടിപിടിക്കും. പുതപ്പുകളും തലയിണകളും ഒക്കെ മടക്കി കട്ടിലിനടിയിലേക്ക് വയ്ക്കുമ്പോള്‍ അവ ധാരാളം പൊടിപടലങ്ങള്‍ വലിച്ചെടുക്കുകയും ഇത് അലര്‍ജ്ജിയും ശ്വസന പ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് ഇവയെല്ലാം വായൂ സഞ്ചരമുളള എവിടെയെങ്കിലും സൂക്ഷിക്കുന്നതായിരിക്കും ഉത്തമം.

പെട്ടികളിലും മറ്റും അടച്ചുവച്ച ഭക്ഷണം

കാര്‍ബോര്‍ഡ് പെട്ടിയിലോ മറ്റൊ അടച്ചുവയ്ക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്. എലികളും പ്രാണികളും ഒക്കെ ഭക്ഷണസാധനങ്ങളുടെ ഗന്ധങ്ങള്‍ പിടിച്ച് അവിടെ എത്തുകയും കീടങ്ങള്‍ അവിടെ അടിഞ്ഞുകൂടുകയും ചെയ്യും. അതുകൊണ്ട് കിടപ്പുമുറികള്‍ ഒരിക്കലും ഭക്ഷണം സൂക്ഷിക്കാന്‍ അനുയോജ്യമല്ല.

ഇലക്ട്രാണിക് ഉപകരണങ്ങള്‍

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ പൊടി അടിഞ്ഞുകൂടുകയും അത് ഉപകരണം കേടാകാനിടയാക്കുകയും ചെയ്യും. ബാറ്ററിയുളള ഉപകരണങ്ങള്‍ ചൂടുള്ളതും പൊടിനിറഞ്ഞതുമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുമ്പോള്‍ അധിക അപകട സാധ്യതയുണ്ട്. ബാറ്ററിയുള്ള എന്തും കിടയ്ക്കയ്ക്ക് അടിയില്‍ തീപിടുത്ത സാധ്യത വര്‍ധിപ്പിക്കുന്നു. പൊടി ഇലക്ട്രോണിക് ഉപകരണങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ തുറന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ ഇടുങ്ങിയ സ്ഥലങ്ങളില്‍ ബാറ്ററികള്‍ തകരാറിലാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പേപ്പറോ കാര്‍ബോര്‍ഡോ കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍

പുഴു, പാറ്റ തുടങ്ങിയ ചില പ്രാണികള്‍ക്ക് കടലാസ് ഉല്‍പ്പങ്ങള്‍ ഒരു ഭക്ഷണ സ്രോതസാണ്. പുസ്തകങ്ങള്‍, കാര്‍ബോര്‍ഡ് പെട്ടികള്‍ തുടങ്ങിയ പേപ്പര്‍ ഉത്പന്നങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്. ഇത് ആ വസ്തുക്കള്‍ നശിക്കാനും അവയില്‍നിന്നുളള പൊടി ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനിടയാക്കുകയും ചെയ്യും.

ലതര്‍ കൊണ്ടുള്ള വസ്തുക്കള്‍

ലതര്‍ കൊണ്ടുണ്ടാക്കിയ ഷൂ, ബാഗുകള്‍ പെട്ടികള്‍, എന്നിവ കട്ടിലിനടിയില്‍ വയ്ക്കുന്നത് അവ പൊട്ടിയും നിറം മങ്ങിയും നശിച്ച് പോകാനിടയാക്കും. ഇവ വെറുതെ കട്ടിലിനിടിയില്‍ വയ്ക്കുന്നതിന് പകരം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സൂക്ഷിക്കാം.

Content Heighlight: Things you should not keep under the bed; Find out why

To advertise here,contact us