2025ൽ ഇന്ത്യക്കാർ ഒത്തൊരുമിച്ച് നിന്നൊരു കാര്യം ഭക്ഷണത്തോടുള്ള പ്രിയത്തിലാണ്. ബിരിയാണി മുതൽ ചായ തൊട്ട് സമൂസ വരെ ഇന്ത്യക്കാർ ഒരു നിമിഷം പോലും പാഴാക്കാതെ ഓർഡർ ചെയ്തു. ഹൗ ഇന്ത്യ സ്വിഗ്ഗി ഡി എന്നതിന്റെ പത്താം എഡിഷനിൽ വന്ന വിവരങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ബിരിയാണിയും, ഇഡ്്ലിയും, കറിവേപ്പിലയുമെല്ലാം വാങ്ങി കൂട്ടിയ ഇൻസ്റ്റാമാർട്ട് കസ്മേഴ്സിന്റെ വിവരങ്ങൾ ഇപ്പോൾ വൈറലാണ്. അതിനിടയിലാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചായയുടെ കണക്കുകളും പുറത്തുവന്നിരിക്കുന്നത്.
ഒരു സെക്കന്റിൽ മൂന്നിലധികം ബിരിയാണി എന്ന കണക്കിൽ സ്വിഗ്ഗിയിൽ ഉപയോക്താക്കൾ ഓർഡർ ചെയ്തത് 93 മില്യൺ ബിരിയാണികളാണ്. ഇത് ഒരു മിനിറ്റിനുള്ളിൽ ഏകദേശം 194 പ്ലേറ്റ് ബിരിയാണിയാണെന്ന് പറയാം. ഇതിൽ തന്നെ ചിക്കൻ ബിരിയാണിയാണ് ഏറ്റവും കൂടുതൽ പേർ വാങ്ങിയത്. ഇത് ഏകദേശം 57.7 മില്യൺ വരും. പിന്നാലെ 44.2 ബില്യൺ ഓർഡറുമായി ബർഗർ, 40.1മില്യൺ ഓർഡറുമായി പിസ, 26.2 മില്യൺ ഓർഡറുമായി വെജ് ദോശ എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്.
ഇനിയാണ് സ്നാക്സിനെ കുറിച്ച് പറയാനുള്ളത്. ബർഗറുകളിൽ ചിക്കൻ ബർഗറുകൾ ഏകദേശം 6.3 മില്യൺ ഓർഡറുകളുമായി മുന്നിട്ട് നിൽക്കുന്നു. വെജ് ബർഗർ(4.2മില്യണനാണ്). സ്നാക്ക്സ് കഴിക്കുമ്പോൾ സമൂസയെയും ചായയെയും മറക്കാൻ കഴിയില്ലല്ലോ, 3.42 മില്യൺ സമൂസകളുടെ ഓർഡർ കിട്ടിയപ്പോൾ ഇന്ത്യക്കാർ കുടിച്ച് തീർത്തത് 2.9 മില്യൺ ഇഞ്ചി ചായയാണ്.
കശ്മീരിൽ നിന്നും കന്യാകുമാരിയിലേക്ക് 340,000 തവണ പോയി വരുന്നത് ഏകദേശം തുല്യമായ കിലോമീറ്ററുകളാണ് ഡെലിവറി പാർട്ണർമാർ മുഴുവനായി സഞ്ചരിച്ചിരിക്കുന്നത്. അതാത് 1.24 ബില്യൺ കിലോമീറ്റർ. സ്വിഗ്ഗി ഡൈൻ ഔട്ട് റിപ്പോർട്ട് എടുത്ത് നോക്കിയിൽ നാല് കസ്റ്റമേഴ്സ് സിംഗിൾ ബില്ലിൽ മൂന്ന് ലക്ഷം വരെ പേ ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടുപേർ ബെംഗളുരുവിലും രണ്ട് പേർ മുംബൈയിലുമാണ്. പൂനയിൽ ഒരാൾ ഒറ്റ ബില്ലിൽ പേ ചെയ്തത്, 173, 885രൂപയാണ്. ഡൈൻ ഔട്ടിൽ 4.5 മില്യൺ സേവനവും നൽകിയത് ബെംഗളുരുവിലാണ്. പിന്നാലെ ദില്ലിയും ഹൈദരാബാദുമുണ്ട്.
Content Highlights: Indians ordered 2.9 million cups of tea from swiggy, 4 customers paid three lakhs in single bill