ഓഫീസ് പാർട്ടികൾ ഇൻട്രോവേട്ട്‌സിന് ബുദ്ധിമുട്ടാകുന്നത് എങ്ങനെ? മറികടക്കാൻ മാർഗങ്ങളിതാ!

തൊഴിലിടങ്ങളില്‍ അവധിക്കാല പാര്‍ട്ടികളൊക്കെ വന്നാല്‍ സന്തോഷവും ആശ്ചര്യവുമൊക്കെ കാണിക്കാനുള്ള ഒരു സമ്മര്‍ദം ഇവര്‍ അനുഭവിക്കാറുണ്ടത്രേ

ഓഫീസ് പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ തന്നെ താത്പര്യമില്ല. ഇനി അഥവാ പങ്കെടുക്കേണ്ടി വന്നാല്‍ തന്നെ എപ്പോള്‍ അവിടെ നിന്നും തിരികെ മടങ്ങാന്‍ പറ്റുമെന്നതായിരിക്കും ഇന്‍ട്രോവേര്‍ട്ടുകളായ ആളുകള്‍ ചിന്തിക്കുക. എല്ലാവരും ഒത്തുകൂടുന്ന ഒരു പാര്‍ട്ടിയില്‍ പങ്കൈടുക്കണോ വേണ്ടയോ എന്ന് രണ്ടുവെട്ടമെങ്കിലും ആലോചിക്കുന്നവരാകും ഇന്‍ട്രോവേര്‍ട്ടുകള്‍. ഈ പാര്‍ട്ടികളും സന്തോഷം വയ്ക്കാനുള്ള ചില ഒത്തുചേരലുകളും ഇവരെ വളരെ മോശം സ്വാധീനമാകും ഇവരിലുണ്ടാക്കുക. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അവര്‍ മറക്കാനും ഇടയില്ല.

തങ്ങള്‍ക്ക് മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടാക്കുന്ന ഇടങ്ങളിലേക്ക് പോകാനേ താത്പര്യമില്ലെന്ന് പറയുന്നവരാണ് ഇന്‍ട്രോവേര്‍ട്ടുകളിലേറെയും. ഇന്‍ട്രോവേര്‍ട്ടുകള്‍, നാണംകുണുങ്ങികള്‍, സോഷ്യല്‍ ആങ്ക്‌സൈറ്റിയുള്ളവര്‍ എന്നിവർ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് അവരുടെ ഊര്‍ജ്ജം തന്നെ ഇല്ലാതാക്കും മാത്രമല്ല അവരിലുണ്ടാകുന്നത് അസ്വസ്ഥമായ വികാരങ്ങളാകും. ഇനി അവധിക്കാലങ്ങളെത്തിയാലോ, ഉള്ളിലൊരു വലിയ വാഗ്വാദം തന്നെ നടക്കുന്നവരുണ്ടാകും. വലിയ പാര്‍ട്ടികളില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നതാകും ചിന്ത. ഈ അവധിക്കാലമെത്തുമ്പോഴാകും പല തൊഴിലിടങ്ങളിലും കോക്ക്‌ടെയില്‍ അവറുകളും സമ്മാനകൈമാറ്റവും ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടക്കുന്നത്.

തൊഴിലിടങ്ങളില്‍ അവധിക്കാല പാര്‍ട്ടികളൊക്കെ വന്നാല്‍ സന്തോഷവും ആശ്ചര്യവുമൊക്കെ കാണിക്കാനുള്ള ഒരു സമ്മര്‍ദം ഇവര്‍ അനുഭവിക്കാറുണ്ടത്രേ. വര്‍ഷാവസാനം എത്തുമ്പോള്‍ അല്ലെങ്കില്‍ അവധിക്കാലമാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ അടിപൊളിയായി തന്നെയാണ് ഇരിക്കുന്നതെന്നും പക്ഷേ പലര്‍ക്കും അത് മനസിലാകാതെ പോകുന്നതാണെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്.

ശൈത്യകാല ആഘോഷങ്ങളില്‍ സഹപ്രവര്‍ത്തകര്‍, കുടുംബം, സുഹൃത്തുക്കള്‍ എന്നിവരുരൊക്കെയായി പാർട്ടികളില്‍ പങ്കെടുക്കേണ്ടി വരുമ്പോള്‍ അവിടെ അതിജീവിക്കാന്‍ ചില ടിപ്പുകള്‍ തെറാപിസ്റ്റുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

നിങ്ങള്‍ എന്ത് ധരിക്കുന്നുവോ അവിടെ നിന്നാണ് കാര്യങ്ങള്‍ ആരംഭിക്കേണ്ടത്. അത് വസ്ത്രമായാലും ചെരുപ്പായാല്‍ പോലും നിങ്ങള്‍ക്ക് കംഫര്‍ട്ട് ആയത് ധരിക്കുക. വലിയ ആള്‍ക്കൂട്ടം നിങ്ങളെ അസ്വസ്ഥമാക്കുമെങ്കില്‍ നേരത്തെ തന്നെ നിങ്ങള്‍ക്ക് ക്ഷണം ലഭിച്ചിടത്ത് എത്തുക എന്നതാണ് ഓര്‍ക്കേണ്ട കാര്യം. ചെറിയ ആള്‍ക്കൂട്ടങ്ങളാകും ഇന്‍ട്രോവേട്ടുകള്‍ക്കും കുറച്ച് നാണംകുണുങ്ങികളായ ആളുകള്‍ക്കും കംഫര്‍ട്ട്. പാര്‍ട്ടി നടക്കുന്നിടത്ത് മധ്യഭാഗത്തായി ആളുകള്‍ അധികവും ചിലവഴിക്കുന്നിടത്തേക്ക് ചെല്ലുക. കുറച്ച് നേരം അവിടെ ചിലവഴിച്ച ശേഷം കംഫർട്ടാണ് നിങ്ങളെന്ന് ഉറപ്പാക്കുക. റിലാക്സ് ചെയ്യുക. തുടർന്ന് അവിടെ എത്തിയവരുമായി സംസാരിക്കാന്‍ ശ്രമിക്കാം. അവധിക്കാല ആശംസകള്‍ അറിയിക്കാം. നിങ്ങളുടെ തിരക്കുകള്‍ അവരെ അറിയിച്ച് പെട്ടെന്ന് മടങ്ങുകയും ചെയ്യാം.

നിങ്ങള്‍ക്ക് ആളുകളുമായി സംസാരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍, നിങ്ങള്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ എന്നിവ മുന്‍കൂട്ടി ഒന്നു പ്ലാന്‍ ചെയ്യാം. ഓപ്പണ്‍ എന്‍ഡഡ് ക്വസ്റ്റ്യനുകള്‍ ചോദിക്കുന്നതും നല്ലതാണ്. യെസ് അല്ലെങ്കില്‍ നോ ഉത്തരം വരാത്ത ചോദ്യങ്ങളാവുമ്പോള്‍ സംസാരം അതിന്റെ ഒഴിക്കിന് നടക്കുമെന്നൊരു മേന്മയുണ്ട്. ഇനി നിങ്ങള്‍ നല്‍കുന്ന ഉത്തരം പെര്‍ഫെക്ട് ആയിരിക്കണമെന്ന നിര്‍ബന്ധവുമില്ലെന്ന് ഓര്‍ക്കണം. ഉന്നതരായ ബോസുമാരോടാണ് സംസാരിക്കേണ്ടി വരുന്നതെങ്കില്‍ സംസാരം കുറച്ച് ചെറുതാക്കുന്നതാണ് നല്ലത്. ഒന്നും പറയാനില്ല എന്നതും നിങ്ങളെ ചിലപ്പോള്‍ ബുദ്ധിമുട്ടിച്ചേക്കാം. നിശബ്ദമായി എന്നതിനെ കുറിച്ചോര്‍ത്തും സമ്മര്‍ദം തോന്നരുത്.

നിശബ്ദത ഇല്ലാതാക്കുക എന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വിചാരിക്കരുത്. ചിലര്‍ സംസാരത്തിനിടയില്‍ നിങ്ങളെ ശ്രദ്ധിക്കാതെ ഇരുന്നെന്ന് വരാം, ഇതിനര്‍ഥം നിങ്ങളുടെ സംസാരം ബോറാണെന്ന് ധരിക്കാനും പാടില്ലെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. അവരും ചിലപ്പോള്‍ പല സാഹചര്യങ്ങളില്‍ നിന്നും വരുന്നവരായിക്കും.

മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുക എന്നതാണ് മറ്റൊരു വഴി. നമ്മെ പിന്തുണയ്ക്കുന്ന ആളുകള്‍ ഉണ്ടായാല്‍ അതില്‍പലരും ഒരു ആശ്വാസം വേറെയുണ്ടാവില്ല.

സാമൂഹികമായി ഇടപെഴകാന്‍ ബുദ്ധിമുട്ടുള്ളവരാണെങ്കിലും നിങ്ങള്‍ പാര്‍ട്ടികളൊന്നും ഒഴിവാക്കാന്‍ നില്‍ക്കരുത്. നിങ്ങളുടെ ആക്ടിവിറ്റികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങള്‍ക്കുണ്ടാകുന്ന തോന്നലുകളെ ഒഴിവാക്കി വിടുകയാണ് വേണ്ടത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് ക്ഷണം ലഭിച്ചാല്‍ അതില്‍ പങ്കെടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കുക. എന്നിട്ട് മാത്രം തീരുമാനമെടുക്കുക.

Content Highlights: How office parties affect introverts and how they can tackle it

To advertise here,contact us