അഭിഷേക് എന്നാണോ പേര്? എങ്കിൽ ഇവിടെ കമോൺ! ഈ കോൺവോക്കേഷൻ നിങ്ങളെ ചിരിപ്പിക്കും!

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോക്ക് പിന്നിലെ കാരണം ഒരു പ്രസംഗമോ, സെലിബ്രിറ്റി അതിഥിയോ ഒന്നുമല്ല

അഭിഷേക് എന്നാണോ പേര്? എങ്കിൽ ഇവിടെ കമോൺ! ഈ കോൺവോക്കേഷൻ നിങ്ങളെ ചിരിപ്പിക്കും!
dot image

കോൺവോക്കേഷൻ ചടങ്ങുകൾ അഭിമാന നിമിഷമാണ് വിദ്യാർത്ഥികൾക്ക്. നാളുകളോളം ഉറക്കമുളച്ച് പഠിച്ചതിന്റെയും കഷ്ടപ്പെട്ടതിന്റെയും ഫലം ലഭിച്ചശേഷം പലരുടെയും കണ്ണുകൾ ഈറനണിയുന്ന ദിവസം. അതും സന്തോഷം കൊണ്ടാണെന്ന് മാത്രം. ജീവിതത്തിലെ ഒരു ഘട്ടം അവസാനിച്ച് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്ന വഴിത്തിരിവാകുന്ന സന്ദർഭം. നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു ദൃശ്യമാണ് പലരിലും ചിരി പടർത്തുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോക്ക് പിന്നിലെ കാരണം ഒരു പ്രസംഗമോ, സെലിബ്രിറ്റി അതിഥിയോ ഒന്നുമല്ല. ബിരുദം നേടിയ ഒരുകൂട്ടം വിദ്യാർത്ഥികളുടെ പേരാണ് ഇവിടെ പലരുടെ ചുണ്ടിലും ചിരിവിടർത്തിയത്. പൂജ, രാഹുൽ, പ്രിയ, രാജ് ഇവയൊന്നുമല്ല വീഡിയോയിൽ ആങ്കർ തുടരെ വിളിക്കുന്നത് ഒരേയൊരു പേരാണ് അഭിഷേക്… ഇത് തുടർന്നതോടെ ആങ്കറും വേദിയിലിരിക്കുന്നവരും എന്തിന് വീഡിയോ ഓൺലൈന് കണ്ടവരുമടക്കം ചിരിച്ചുപോയി.

ഇന്നാണ് മനസിലായത് സർവകലാശാലയിൽ പകുതി കുട്ടികളുടെയും പേര് അഭിഷേക് എന്നാണെന്ന് എന്ന ക്യാപഷനോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ചടങ്ങിൽ ബാക്ക്ഗ്രൗണ്ടിൽ നിന്നും ഓരോ വിദ്യാർത്ഥിയുടെയും പേര് വിളിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കുകയും ചെയ്യാം. അഭിഷേക് യാദവ്, അഭിഷേക് കുമാർ സിങ്, അഭിഷേക് പ്രസാദ്, അഭിഷേക് ശർമ, അഭിഷേക് സിങ്, അഭിഷേക് സൈനി, അഭിഷേക് കുമാർ എന്നിങ്ങനെ ഈ നിര നീളുകയാണ്. ഈ വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യമീഡിയ ഉപയോക്താക്കൾ പലതരത്തിലുള്ള കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമിറ്റി യൂണിവേഴ്‌സിറ്റി അല്ല, ഇത് അഭിഷേക് യൂണിവേഴ്‌സിറ്റി, അഭിഷേക് സിങ് എന്ന പേര് വീണ്ടും കേട്ടതുകൊണ്ടാവാം ഒരാളുടെ കമന്റ്, ചടങ്ങിലെ ആങ്കർ അഭിഷേകിനോട് പാടാൻ (sing) പറയുകയാണെന്ന് തോന്നുന്നുവെന്നാണ് വേറൊരു കമന്റ്. അമ്പത് അഭിഷേക് മാരോടൊപ്പം കോൺവൊക്കേഷൻ കൂടാനെത്തിയ അഭിഷേക്, ലോകത്തിൽ 70 ശതമാനം വെള്ളവും ബാക്കി 30 ശതമാനവും അഭിഷേകാണെന്ന് വ്യക്തമാക്കുന്ന ചടങ്ങ്, ഇന്ത്യ അഭിഷേക് പ്രദേശ് എന്ന ഇടം ഉണ്ടാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Content Highlights: A university full of students named Abhishek, convocation video goes viral

dot image
To advertise here,contact us
dot image