രണ്ടടി എട്ടിഞ്ച് ഉയരം, ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പോത്ത് മഹാരാഷ്ട്രയിൽ!

മഹാരാഷ്ട്രയിലെ മാൽവാഡിയിലുള്ള കർഷകനായ ത്രിംബകിന്റെ ഉടമസ്ഥതയിലുള്ള രാധ ഇന്ന് നാട്ടിലെ താരമാണ്

വെറും രണ്ടടി എട്ടിഞ്ച് മാത്രം ഉയരമുള്ള 'രാധ' ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പോത്തായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ മാൽവാഡിയിലുള്ള കർഷകനായ ത്രിംബകിന്റെ ഉടമസ്ഥതയിലുള്ള രാധ ഇന്ന് നാട്ടിലെ താരമാണ്. രണ്ടടി എട്ടിഞ്ച് മാത്രം ഉയരമുള്ള 'രാധ' എന്ന ഈ കുഞ്ഞൻ പോത്തിനെ കാണാൻ നിരവധിപ്പേരാണ് എത്തുന്നത്.

2022 ജൂൺ 19-നാണ് രാധ ജനിച്ചത്. രണ്ടര വയസ്സായപ്പോഴാണ് ഉടമ ത്രിംബക് രാധയുടെ അസാധാരണ ഉയരം ശ്രദ്ധിക്കുന്നത്. തുടർന്ന്, ത്രിംബകിന്റെ മകനായ അനികേത് രാധയെ കാർഷിക പ്രദർശനങ്ങളിൽ പങ്കെടുപ്പിക്കാൻ ആരംഭിച്ചു. 2024 ഡിസംബർ 21-ന് സോളാപൂരിൽ നടന്ന സിദ്ധേശ്വർ കാർഷിക പ്രദർശനത്തിലാണ് രാധ ആദ്യമായി പങ്കെടുത്തത്. ഇത് രാധയെ ആളുകൾ ശ്ര​​ദ്ധിക്കാൻ കാരണമായി. ഇതിനോടകം 13 കാർഷിക പ്രദർശനങ്ങൾ പൂർത്തിയാക്കിയ രാധ വലിയയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു കഴിഞ്ഞു.

Content Highlights: world's smallest buffalo guinness world record

To advertise here,contact us