തമിഴക വെട്രി കഴകം ഉപ്പളം പോർട്ട് ഗ്രൗണ്ടിൽ നടത്തിയ വമ്പൻ റാലിക്കിടയിൽ വിജയയുടെ അനുയായിയെ നിലക്ക് നിർത്തി കൈയ്യടി വാങ്ങുകയാണ് ഇഷാ സിങ് ഐപിഎസ്. റിയൽ ലൈഫ് ലേഡി സിങ്കം എന്നാണ് സോഷ്യൽ മീഡിയ ഈ ഉദ്യോഗസ്ഥയെ വാഴ്ത്തുന്നത്. അയ്യായിരം പേർക്കായിരുന്നു റാലിയിൽ പങ്കെടുക്കാനുള്ള അനുമതി.
പുതുച്ചേരി പൊലീസ് സൂപ്രണ്ടാണ് ഇഷാ സിങ്. വൈറൽ വീഡിയോയിൽ ടിവികെയുടെ പ്രധാന നേതാക്കളിലൊരാളായ ബസി ആനന്ദിന്റെ മൈക്രോഫോൺ പിടിച്ചുവാങ്ങി ശകാരിക്കുന്ന ഇഷയെയാണ് കാണുന്നത്. കർഷകമായ അവരുടെ സംസാരം വീഡിയോയിൽ വ്യക്തമായി കേൾക്കാം. ' നിങ്ങൾ മൂലം നിരവധി പേരുടെ ചോരമ വീണില്ലേ നാൽപത് പേർക്കാണ് ജീവൻ നഷ്ടമായത്. നിങ്ങളെന്താണ് ഈ ചെയ്യുന്നത്' എന്നാണ് ഇഷ് ഐപിഎസ് ചോദിക്കുന്നത്.
1998ൽ മുംബൈയിൽ ജനിച്ച ഇഷ 1985 ബാച്ച് ഐപിഎസ് ഓഫീസറായ യോഗേഷ് പ്രതാപ് സിങിന്റെ മകളാണ്. അഴിമതി പുറത്തുകൊണ്ടുവന്നതിന് നിരന്തരം പണിഷ്മെന്റ് ട്രാൻസ്ഫർ ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം സർവീസിൽ നിന്നും രാജിവയ്ക്കുന്നത്. ഇന്ത്യൻ പോസ്റ്റർ സർവീസിലെ ജോലി ഉപേക്ഷിച്ച് നിയമത്തിന്റെ വഴി തെരഞ്ഞെടുത്ത ഇഷയുടെ അമ്മ അഭാ സിങ് സൽമാൻഖാന്റെ ഹിറ്റ് ആൻഡ് റൺ കേസിൽ വരെ ഇടപ്പെട്ട വ്യക്തിത്വമാണ്.
Content Highlights: IPS officer rebuked Vijay's aid during rally