ഷോക്കേറ്റ് ശ്വാസംനിലച്ച പാമ്പിന് CPR നല്‍കി യുവാവ്! ഗുജറാത്തില്‍ നിന്നുള്ള വീഡിയോ വൈറല്‍

ലക്ഷകണക്കിന് പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്

ഷോക്കേറ്റ് ശ്വാസംനിലച്ച പാമ്പിന് CPR നല്‍കി യുവാവ്! ഗുജറാത്തില്‍ നിന്നുള്ള വീഡിയോ വൈറല്‍
dot image

ഗുജറാത്തിലെ ഒരു ഗ്രാമീണ മേഖലയില്‍ ഷോക്കറ്റ് ശ്വാസം നിലച്ച പാമ്പിന് രക്ഷകനായി പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് വോളന്റിയര്‍. മൗത്ത് ടു മൗത്ത് സിപിആര്‍ നല്‍കിയാണ് പാമ്പിനെ യുവാവ് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ലക്ഷകണക്കിന് പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്.

വല്‍സാദ് ജില്ലയില്‍ വയലില്‍ പണിയെടുക്കുകയായിരുന്നു കുറച്ച് പേര്‍. ഇതിനിടയില്‍ ഒരു പാമ്പ് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് കയറിപോകുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ ഹൈവോള്‍ട്ടേജ് ലൈനില്‍ തട്ടിയ പാമ്പ് താഴേക്ക് പതിച്ചു. പാമ്പിന് ചലനമില്ലെന്ന് കണ്ടതോടെ അവിടെ ഉണ്ടായിരുന്നവര്‍ മുകേഷ് യാദവെന്ന യുവാവിനെ വിവരം അറിയിച്ചു. വന്യമൃഗങ്ങള്‍ക്ക് അപകടങ്ങളുണ്ടാവുന്ന സാഹചര്യത്തില്‍ ഇദ്ദേഹമാണ് പലപ്പോഴും രക്ഷാപ്രവര്‍ത്തകനാകുന്നത്.

സംഭവസ്ഥലത്തെത്തിയ മുകേഷ് ജീവനില്ലാതെ കിടന്ന പാമ്പിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അതിന്റെ വായ തുറന്ന് CPR നല്‍കി. കുറച്ച് നേരത്തിനുള്ളില്‍ പാമ്പിന് ശരീരം അനങ്ങാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്ക് ശേഷം പാമ്പ് ഇഴഞ്ഞ് സമീപത്തെ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Content Highlights: Wildlife Volunteer rescued electrocuted snake by giving CPR

dot image
To advertise here,contact us
dot image