വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കാൻ കുടുംബം ആവശ്യപ്പെട്ടു; 19കാരൻ ജീവനൊടുക്കി

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 19കാരൻ ജീവനൊടുക്കി. യുവാവിനോട് വിവാഹം മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തെ തുടർന്നാണ് സംഭവം. ഇക്കഴിഞ്ഞ നവംബർ 30ന് ഡോംബിവില്ലി ഏരിയയിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിയായ യുവാവ് തന്റെ സ്വന്തം നാട്ടിലുള്ള യുവതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും എത്രയും വേഗം വിവാഹം കഴിക്കണമെന്ന തീരുമാനത്തിലെത്തി.

അതേസമയം വിവാഹം കഴിക്കേണ്ട നിയമപരമായ പ്രായം യുവാവിന് ആയിട്ടില്ലാത്തതിനാൽ ഇയാളുടെ കുടുംബം 21 വയസാകുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതോടെ മാനസികമായി തകർന്ന നിലയിലായിരുന്നു യുവാവെന്ന് മൻപാദാ പൊലീസ് പറയുന്നു.

നവംബർ 30ന് ഇയാൾ താമസിച്ചിരുന്ന വീട്ടിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇയാൾ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Family asked 19year old to wait till 21 to get married, he is no more

To advertise here,contact us