ഭക്തിഗാനങ്ങൾക്ക് ട്വിസ്റ്റ് കൊടുത്ത് പുത്തൻ തലമുറ; കത്തിപ്പടർന്ന് 'ഭജൻ ക്ലബ്ബിങ്'

ഇന്ത്യയിൽ അതിവേഗം വളരുന്ന ട്രെൻഡായി മാറിയിരിക്കുകയാണ് ഭജൻ ക്ലബ്ബിങ്. രണ്ട് പേരാണ് ഇതിന്‍റെ തുടക്കക്കാരെന്നാണ് കരുതുന്നത്

ഭക്തിഗാനങ്ങൾക്ക് ട്വിസ്റ്റ് കൊടുത്ത് പുത്തൻ തലമുറ; കത്തിപ്പടർന്ന് 'ഭജൻ ക്ലബ്ബിങ്'
dot image

ഭജൻ എന്ന് കേൾക്കുമ്പോൾ മനസിലേക്ക് വരുന്നത് എന്താണ് ? ഭക്തി ഗാനങ്ങളും അമ്പലമണിയും അത് കേൾക്കുന്ന ഭക്തജനങ്ങളും ഒക്കെയല്ലേ. എന്നാൽ ഇന്ത്യയിലെ പുതിയ തലമുറ ആ ഭജൻസിന് ഒരു ട്വിസ്റ്റ് കൊടുത്തു. അൽപം മോഡേണാക്കി അണിയിച്ചൊരുക്കി ഭജൻ ക്ലബ്ബിങ്ങാക്കി മാറ്റിയിരിക്കുകയാണ് ഇവർ.

ആത്മീയതയുടെ പുതിയ ഭാവവും രൂപവുമായാണ് ഈ ഭജൻ ക്ലബിങ്ങിനെ വായിക്കുന്നത്. പ്രശസ്തമായ ഭജൻസ് മ്യൂസിക് ജാമ്മിങ് സെഷൻ പോലെ പാടുകയോ അല്ലെങ്കിൽ പ്ലേ ചെയ്യുകയോ ആണ് ഇവിടെ നടക്കുന്നത്. ഇവ കേട്ട് ഒപ്പം ചുവടുവെക്കുകയാണ് ഭക്തർ.

മുംബൈയിലും കൊൽക്കത്തയിലുമാണ് ഭജൻ ക്ലബ്ബിങ് തുടങ്ങിയതെന്നാണ് കരുതുന്നത്.

ബാക്ക്‌സ്‌റ്റേജ് സിബ്ലിങ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന പ്രാചി അഗർവാളും രാഘവ് അഗർവാളുമാണ് ഭജൻ ക്ലബ്ബിങ്ങിന്റെ തുടക്കക്കാരെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ പരിപാടികളുടെ വീഡിയോസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പലരും ഇപ്പോൾ ഭജൻ ക്ലബ്ബിങ് നടത്താൻ തുടങ്ങിയിരിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നത്.

മുൻ കാലങ്ങളിൽ അയൽക്കാരായ കുടുംബങ്ങൾ ഒന്നിച്ചിരുന്ന് തബലയും ദോലകും പോലുള്ള വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ഭജൻസ് പാടുമായിരുന്നു. ഇതിനെ പുതിയ രീതിയിൽ അവതരിപ്പിക്കുകയാണ് ഭജൻ ക്ലബ്ബിങ്ങ്. ജെൻ ഇസഡ് തലമുറയും മില്ലേനിയൽസുമാണ് നിലവിൽ ഭജൻ ക്ലബ്ബിങ്ങിന്റെ ആരാധകർ. വൈകാതെ മുതിർന്ന തലമുറയും ഇതിനൊപ്പം ചേരുമെന്നാണ് ഇവർ പറയുന്നത്.

Backstage Siblings
രാഘവും പ്രാചിയും

വിദേശരാജ്യങ്ങളിലും ഭജന്‍ ക്ലബ്ബിങ് ശ്രദ്ധ നേടുന്നുണ്ട്. ഇവിടങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ വഴിയാണ് പുതിയ ട്രെന്‍ഡ് ആ നാടുകളിലും ചര്‍ച്ചയാകുന്നത്. മനസിനെ ഏറെ സന്തോഷവും ശാന്തതയും ഒപ്പം ഉല്ലാസവും നൽകുന്നതാണ് ഭജൻ ക്ലബ്ബിങ്ങെന്ന് പങ്കെടുത്ത ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഭക്തിയും വിശ്വാസവുമൊക്കെ ഓരോ കാലത്തിന് അനുസരിച്ച് മാറിവരുമെന്നും ഇവർ പറയുന്നു.

Content Highlights: Bhajan Clubbing - a new trend among Gen z in India

dot image
To advertise here,contact us
dot image