ശുചീകരണ തൊഴിലാളിക്ക് നേരെ ബൈക്കിലെത്തിയ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം; ചൂല്‍ കൊണ്ട് അടിച്ചോടിച്ച് സ്ത്രീ

50 വയസുകാരിയായ സത്രീക്ക് നേരെയാണ് ബൈക്കിലെത്തിയ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്

ചെന്നൈയില്‍ ശുചീകരണ തൊഴിലാളിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. 50 വയസുകാരിയായ സത്രീക്ക് നേരെയാണ് ബൈക്കിലെത്തിയ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഇയാളെ ആ സ്ത്രീ ചൂല്‍ കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തു വന്നിട്ടുണ്ട്.

ചെന്നൈ അടയാര്‍ പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരുന്ന സ്ത്രീക്ക് സമീപമായി ഒരാള്‍ ബൈക്കില്‍ വന്നിറങ്ങുകയായിരുന്നു. തൊട്ടു പിന്നാലെ ഇയാള്‍ പാന്റിന്റെ സിബ് അഴിച്ച് സ്ത്രീക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി. ആദ്യം സംഭവം മനസിലാകാതെ പകച്ച് നില്‍ക്കുന്ന സ്ത്രീയെ വീഡിയോയില്‍ കാണാം. എന്നാല്‍ തൊട്ടു പിന്നാലെ ഇവര്‍ കൈയിലെ ചൂലെടുത്ത് ഇയാളെ തുടര്‍ച്ചയായി അടിക്കുന്നത് കാണാം. അടിയേറ്റ് യുവാവ് ഉടന്‍ തന്നെ ബൈക്കെടുത്ത് സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

'വണ്ടി നിര്‍ത്തിയത് കണ്ടപ്പോള്‍ ഒരു കുട്ടിയോ കോളേജ് വിദ്യാര്‍ത്ഥിയോ ആണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ കുറച്ച് അടുത്തേക്ക് ചെന്നപ്പോള്‍ അയാള്‍ സിബ് അഴിച്ചു, ഞാന്‍ ആദ്യം ഞെട്ടി പോയി. പിന്നെ അവനെ എന്റെ കൈയിലെ ചൂല് ഉപയോഗിച്ച് അടിക്കാന്‍ തുടങ്ങി' സ്ത്രീ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. മുന്‍പും സമാനമായ അനുഭവങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും, അതിരാവിലെ വിജനമായ വഴികളിലൂടെ ജോലിക്ക് ഇറങ്ങുന്ന സമയത്ത്

തങ്ങള്‍ക്ക് മതിയായ സംരക്ഷണം വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

Content Highlights- A man exposed himself to a sanitation worker in chennai get beaten by woman

To advertise here,contact us